യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം; കൊല്ലത്ത് നിന്ന് ഡല്‍ഹിയിലേക്ക് സൈക്കിള്‍ യാത്ര

കൊല്ലം : ഇന്ധന വിലവര്‍ധവിനും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റിലേക്ക് നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലത്തുനിന്നും ഡല്‍ഹിയിലേക്ക് സൈക്കിള്‍ യാത്ര ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഫോട്ടോഗ്രഫറുമായ റാഫി കൊല്ലം എന്ന മുഹമ്മദ് റാഫിയാണ് ഡല്‍ഹിയിലേക്ക് സൈക്കിള്‍ യാത്ര ആരംഭിച്ചത്. കൊല്ലം ഡിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ സൈക്കിള്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

നാല്‍പത് ദിവസം കൊണ്ട് 2500 ലേറെ കിലോമീറ്റര്‍ താണ്ടി ഡല്‍ഹിയില്‍ എത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫോട്ടോഗ്രാഫറും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റാഫി കൊല്ലം സൈക്കിള്‍ യാത്ര ആരംഭിച്ചത്. ഇന്ധന വിലവര്‍ധവിനും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റിലേക്ക് നടത്തുന്ന മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി സൈക്കിളില്‍ പുറപ്പെട്ട റാഫി ഡല്‍ഹിയിലെത്തി മാര്‍ച്ചില്‍ അണിചേരും. കൊല്ലം ഡിസിസി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ സൈക്കിള്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കൊല്ലത്ത് നിന്നും പുറപ്പെട്ട റാഫിയുടെ യാത്ര തൃശൂരില്‍ എത്തുന്നതോടെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിഷ്ണു, റാഫിക്കൊപ്പം ഡല്‍ഹിലേക്ക് അണിചേരും.

യാത്ര കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണവും സഹായങ്ങളുമൊരുക്കും. മികവുറ്റ ഫോട്ടോഗ്രാഫര്‍ കൂടിയായ കൊല്ലം റാഫി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 47 ദിവസം ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ അണിചേര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ കൊല്ലത്തെ കടല്‍ യാത്രയുടേതുള്‍പ്പെടെ നിരവധി ചിത്രങ്ങളെടുത്തിട്ടുള്ള റാഫി തന്‍റെ സൈക്കിള്‍ യാത്രയ്ക്കുശേഷം വിപുലമായ ഫോട്ടോ പ്രദര്‍ശനമൊരുക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

Related posts

Leave a Comment