സോളാർ സിബിഐ അന്വേഷണം ; ബിജെപി – സിപിഎം അവിശുദ്ധ കൂട്ടുകെട്ടിലുണ്ടായ അന്വേഷണം : വി ഡി സതീശൻ

സോളാർ കേസിൽ പ്രഖ്യാപിച്ച സിബിഐ അന്വേഷണം സിപിഎം – ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സോളാർ കേസിൽ ഇന്നുവരെ ഒരു കുറ്റപത്രം സമർപ്പിക്കുവാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല.എന്ത് കാരണത്തിൽ ആണ് സിബിഐ ക്ക് അന്വേഷണം നൽകിയതെന്നു സർക്കാർ പറയണം.ദുരുദ്ദേശത്തോടെയാണ് ഈ അന്വേഷണം പ്രഖ്യാപിച്ചത്.പൊതുമധ്യത്തിൽ നേതാക്കളെ മോശക്കാരക്കുകയെന്നതാണ് ഉദ്ദേശം.തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി വെച്ച് ഒരു അന്വേഷണം സിബിഐ ക്കു വിട്ട സർക്കാർ അതിലും ഗൗരവകരമായ ഡോളർ കേസ് സിബിഐ ക്ക് വിടാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.യൂ ഡി എഫ് നേതാക്കൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment