Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Featured

സോളാർ കേസിൽ കണ്ടത് 10 വർഷം നീണ്ട ഗൂഢാലോചന: ടി.സിദ്ദിഖ്

Avatar

Published

on

കോഴിക്കോട്: സോളാര്‍ കേസില്‍ കണ്ടത് പത്തുവര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ. ഉമ്മന്‍ ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സോളാര്‍ കമ്മിഷനെ തെരഞ്ഞെടുപ്പിനുവേണ്ടി സിപിഎം ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പത്തുകോടി രൂപ മുടക്കി ഒരു വ്യാജ ആരോപണം ഉയര്‍ത്തികൊണ്ടു വരുകയും അതേ കുറിച്ച് അന്വേഷിച്ച ജൂഡീഷ്യല്‍ കമ്മീഷനെ അഞ്ചുകോടി രൂപ മുടക്കി അട്ടിമറിക്കുകയും ചെയ്താണ് രണ്ടു തവണ പിണറായി വിജയന്‍ അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് വോട്ടു പിടിക്കാനുള്ള കറവപശുവായാണ് സോളര്‍ കമ്മീഷനെ പിണറായി ഉപയോഗിച്ചത്. സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടക്കം മുതല്‍ സംശയാസ്പദമായിരുന്നു. ഇക്കിളി കഥകളറിയാനായിരുന്നു ജസ്റ്റിസ് ശിവരാജന്റെ നേതൃത്വത്തിലുള്ള സോളാര്‍ കമ്മിഷന് താത്പര്യം. ശ്രവണ സുഖത്തിലും നയന സുഖത്തിലും ശ്രദ്ധ കൊടുക്കുന്ന ശിവരാജന്‍ കമ്മിഷന്‍ യഥാര്‍ഥത്തില്‍ ആസ്വാദന കമ്മിഷനായിരുന്നു. ജസ്റ്റിസ് ശിവരാജന്റെ സാമ്പത്തിക സ്രോതസ് വിജിലന്‍സ് അന്വേഷിക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. സോളാര്‍ കമ്മിഷനെ തെരഞ്ഞെടുപ്പിനുവേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് സിപിഎം ചെയ്തത്.

മന:സാക്ഷിയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും പൊതുസമൂഹത്തോടും പിണറായി വിജയന്‍ മാപ്പ് പറയണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാരിന്റെ പകപോക്കലാണ്. കെ- ഫോണിന് ചൈനീസ് കേബിള്‍ വാങ്ങിയ അഴിമതി പുറത്തു വരാതിരിക്കാന്‍ പുകമറ സൃഷ്ടിക്കലാണ് അന്വേഷണ പ്രഖ്യാപനത്തിന് പിന്നില്‍. ഇത്തരമൊരു നീക്കം പദ്ധതിക്കായി സഹായിച്ച പ്രവാസികളോടുള്ള വെല്ലുവിളിയാണ്. പുനര്‍ജനിക്ക് വേണ്ടി പ്രതിപക്ഷ നേതാവ് പണം കൈപറ്റിയിട്ടില്ലെന്ന് വ്യക്തമാണെന്നും വിജിലന്‍സിനെ ഉപയോഗിച്ച് സതീശനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിപ്പിച്ച മോദിയെ പോലെയാണ് പിണറായിയുടെയും വിജിലന്‍സ് നീക്കം. കൈ ഫോണിലെ ചൈനീസ് കേബിളിനെ കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

രാജീവ്‌ സ്മരണയിൽ രാജ്യം; ഇന്ന് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം

Published

on

ഇന്ന് നാം കാണുന്ന ഇന്ത്യൻ മഹാരാജ്യത്തെ സമാനതകളില്ലാത്ത വികസന കുതിപ്പിലേക്ക് നയിച്ച ക്രാന്തദർശിയായ നേതാവും ഭരണാധികാരിയുമായിരുന്നു രാജീവ്‌ ഗാന്ധി. ഡിജിറ്റൽ വിപ്ലവം രാജ്യത്ത് നടപ്പാക്കിയ രാജീവ് ജി മൺമറഞ്ഞിട്ട് 33 വർഷങ്ങൾ പിന്നിടുന്നു. 1991 മെയ് മാസം ഇരുപത്തിയൊന്നാം തീയതി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഭീകരവാദികളുടെ ചാവേർ ആക്രമണത്തിൽ ചിന്നി ചിതറിയത് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ കൂടിയായിരുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ ലോകരാഷ്ട്രങ്ങൾക്കു മുൻപിൽ പോലും അഭിമാനകരമായ നേട്ടങ്ങളിലേക്ക് നയിച്ച നായകന്റെ ഓർമ്മകൾ ഇന്നും നമുക്ക് കരുത്താണ്. രാജീവ് ഗാന്ധി എന്ന നേതാവ് എല്ലാ ജനങ്ങൾക്കും സ്വീകാര്യനായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ മുറുകെപ്പിടിച്ച് രാജീവ് ഇന്ത്യയെ നയിച്ചപ്പോൾ നാട് നടന്നു കയറിയ വികസനപ്പടവുകൾ ഏറെയാണ്. വർഗീയ വിഘടനവാദികൾ ഇന്ത്യയെ കീറിമുറിക്കുമ്പോൾ രാജീവ്‌ ഗാന്ധിയും അദ്ദേഹം ഉയർത്തിക്കാട്ടിയ ആദർശ രാഷ്ട്രീയവും ഇന്ത്യയിൽ നിറഞ്ഞുനിൽക്കുക തന്നെ ചെയ്യും.

Continue Reading

Featured

ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം; നാളെ ഇന്ത്യയിൽ ദുഃഖാചരണം

Published

on

ന്യൂഡൽഹി : ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ. ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

Continue Reading

Ernakulam

ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Published

on

എറണാകുളം: പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റേതാണ് വിധി.

2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്ന് സർക്കാർ വാദിച്ചു. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥി ജിഷയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured