സോഫയെച്ചൊല്ലി തർക്കം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി രണ്ടാം നിലയുടെ മുകളിൽ നിന്നും താഴേക്കിട്ടു .

ലഖ്‌നൗ: യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ലഖ്‌നൗവിലെ ഇന്ദിരാനഗറിലാണ് സംഭവം. പുതിയ സോഫ വാങ്ങാൻ പണം നൽകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിനെച്ചൊല്ലി പ്രതിയും ഭാര്യയും തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് കൊലപാതകം.

35കാരിയാണ് കൊല്ലപ്പെട്ടത്. വിനീത് കുമാർ യാദവ് എന്നയാളുമായി എട്ട് വർഷം മുൻപായിരുന്നു യുവതിയുടെ വിവാഹം. വീട്ടിലെ പഴയ സോഫ മാറ്റി പുതിയ സോഫ വാങ്ങണമെന്നായിരുന്നു ഇയാളുടെ ആവശ്യം. പഴയ സോഫ ഇയാൾക്ക് സ്ത്രീധനമായി ലഭിച്ചതായിരുന്നു. പുതിയ സോഫയ്ക്കുള്ള പണം നൽകാൻ യുവതി വീട്ടുകാരോട് പറയണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഭാര്യ നിരസിച്ചു.

തുടർന്ന് ഇയാൾ തന്നെ ഭാര്യയുടെ മാതാപിതാക്കളോട് പുതിയ സോഫയ്ക്കുള്ള പണം ആവശ്യപ്പെട്ടു. അവരും ഈ ആവശ്യം അംഗീകരിച്ചില്ല. ബുധനാഴ്ച ഇതേ ചൊല്ലി ദമ്ബതികൾ തമ്മിൽ വഴക്കിട്ടു. പിന്നാലെ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം രണ്ടാം നിലയിൽ നിന്ന് താഴോട്ട് വലിച്ചെറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധനമായി ഇയാൾ സ്വർണവും ബൈക്കും ആവശ്യപ്പെട്ടതായും യുവതിയുടെ സഹോദരന്റെ പരാതിയിൽ പറയുന്നു.

Related posts

Leave a Comment