Connect with us
head

Global

സാമൂഹ്യപ്രവർത്തകൻ അഡ്വ:ഷമീർ കുന്ദമംഗലത്തിന് സ്വീകരണം നൽകി

മണികണ്ഠൻ കെ പേരലി

Published

on

കൃഷ്ണൻ കടലുണ്ടി

കുവൈത്ത് സിറ്റി: ഹൃസ്വ  സന്ദർശനാർത്ഥം കുവൈത്തിലെത്തിയ സാമൂഹ്യപ്രവർത്തകനൻ അഡ്വ: ഷമീർ കുന്ദമംഗലത്തിന് കുവൈത്ത് കെ.എം.സി.സി. കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അബ്ബാസിയ  കെ.എം.സി.സി  ഓഫീസിൽ മണ്ഡലം ഉപാധ്യക്ഷൻ ഷറഫു ചിറ്റാരിപ്പിലാക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി കുവൈത്ത് കെ.എം.സി.സി.  സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുറസാഖ്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി.അബ്ദുറഹിമാൻ, വൈസ് പ്രസിഡന്റു മാരായ മുഹമ്മദ്‌ അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, ഫൈസൽ കടമേരി, അജ്മൽ വേങ്ങര, ഷാഫി കൊല്ലം അറഫാത്ത്  തുടങ്ങിയവർ ആശംസകൾ  അർപ്പിച്ചു സംസാരിച്ചു. കുന്ദമംഗലം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കെ.എം.സി.സി  ഉപാധ്യക്ഷൻ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഷമീറിന് മൊമെന്റോ നൽകുകയും ഷറഫു ചിറ്റാരിപിലാക്കൽ ഷാൾ അണിയിക്കുകയും ചെയ്തു. സാമിൽ അബ്ദുള്ള മാവിലായ് ഖുർആൻ പാരായണവും സലാം തറോൽ സ്വാഗതവും രിഫാദ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Business

കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല; അദാനി ഗ്രൂപ്പിനോട് ഹിൻഡൻബർഗ്

Published

on

.ന്യൂയോർക്ക്: കൃത്രിമക്കണക്കുകൾ പുറത്ത് വിടുമ്പോൾ ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവയ്ക്കാനാകില്ല. അദാനിഗ്രൂപ്പിനോട് ഹിൻഡൻബർഗിൻ്റെ മറുപടി.

അമേരിക്കൻ നിക്ഷേപ – ഗവേഷണ ഏജൻസിയായ ഹിൻഡൻബർഗും അദാനി ഗ്രൂപ്പും വനേർക്കുനേർ കൊമ്പുകോർക്കൽ തുടരുന്നു. കൃത്രിമ കണക്കുകൾ ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ 30 പേജിലുള്ള മറുപടിയുമായിട്ടാണ് ഹിൻഡൻബർഗ് തിങ്കളാഴ്ച രംഗത്തെത്തിയത്.

Advertisement
head

ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാൻ കഴിയില്ലെന്നാണ് ഹിൻഡൻബർ മറുപടിയിൽ ആരോപിക്കുന്നത്.

പ്രധാന ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെ ഊതിവീർപ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നൽകിയതെന്നും ഹിൻഡൻബർഗ് മറുപടിയിൽ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് മറുപടി നൽകിയിട്ടേയില്ല. 88 ചോദ്യങ്ങളിൽ 62 എണ്ണത്തിനും കൃത്യമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയിൽ ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
head

എന്നാൽ അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേടുകൾക്ക് മുന്നിൽ മോദി സർക്കാർ മൗനമാണ്.

തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട് എന്നും ഹിൻഡൻബർഗിൻ്റെ
റിപോർട്ടിൽ പറയുന്നു.

Advertisement
head

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉൾപ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വൻ കോർപ്പറേറ്റ് സാമ്രാജ്യമായി ഉയർത്തിയെന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ഓഹരിവിലയിൽ ഷെൽ കമ്പനികൾ വഴി കൃത്രിമം നടക്കുന്നു. കണക്കുകൾ പലതും വസ്തുതാപരമല്ല, തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. ഇതേ തുടർന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തിൽ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു

അസാധാരണമായ ഉറവിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ഏറ്റവും പ്രയാസകരമായ വിവരങ്ങള്‍ കണ്ടെത്തുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുക. പ്രത്യേകിച്ച് അക്കൗണ്ട്കളിലെ ക്രമക്കേടുകൾ എന്നിവ
ഹിൻഡൻബർഗ്
കണ്ടെത്തുന്നു.

Advertisement
head
Continue Reading

Featured

ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

Published

on

  • മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്

ശ്രീന​ഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീന​ഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ പതാക ഉയർത്തി.

Advertisement
head
Continue Reading

Featured

ഓസ്ട്രേലിയൻ ഓപ്പൺ; ചരിത്രമെഴുതി നൊവാക് ദ്യോകോവിച്

Published

on

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്‍റെ റെക്കോർഡിനൊപ്പമെത്തി ദ്യോകോവിച്. സ്കോർ: 6–3, 7–6, 7–6. ദ്യോകോവിചിന്‍റെ 22ാം കിരീടവും 10ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്. വിംബിൾഡൺ -ഏഴ്, യു.എസ് ഓപ്പൺ -മൂന്ന്, ഫ്രഞ്ച് ഓപ്പൺ -രണ്ട് എന്നിങ്ങനെയാണ് ദ്യോകോവിചിന്‍റെ മറ്റ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ. 

Continue Reading

Featured