സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കും : എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം

കൊച്ചി:  കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടു വരെ ശക്തമാക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഡി സി സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേന്ദ്രീകൃത സംവിധാനത്തിലൂടെ നടപ്പിലാക്കും. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ സജീവവും ക്രിയാത്‍മകവുമാക്കുന്നതിന് ഡിസിസിയിൽ ഡിജിറ്റൽ സ്റ്റുഡിയോയും വിപുലമായ ലൈബ്രറിയും ആരംഭിക്കും.

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗം കെപിസിസി വൈസ് പ്രസിഡന്റ് കെ. പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി, കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കൻ, എംഎൽഎമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം ജോൺ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡോമനിക് പ്രസേന്റ്റേഷൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.ജെ. പൗലോസ്, അബ്ദുൽ മുത്തലിബ്, ജെയ്സൺ ജോസഫ്, സക്കീർ ഹുസൈൻ, ദീപ്തി മേരി വർഗീസ്, മുൻ കെപിസിസി ജനറൽസെക്രട്ടറിമാരായ എൻ വേണുഗോപാൽ, അജയ് തറയിൽ, കെപിസിസി സെക്രട്ടറിമാരായ ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, ചാൾസ് ഡയസ്, ആശ സനിൽ, കെ.എം. സലിം, ജെബി മേത്തർ, മുൻ എംഎൽഎമാരായ പി.ജെ. ജോയി,എം.എ. ചന്ദ്രശേഖരൻ, വി.പി. സജീന്ദ്രൻ, ലൂഡി ലൂയിസ്, യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ എം.ഒ. ജോൺ എന്നിവർ പ്രസംഗിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ സ്വാഗതവും  ജനറൽ സെക്രട്ടറി കെ.വി.പി. കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Comment