സ്ത്രീ പീഡനങ്ങളിൽ സെലക്ടീവ് മൗനം; സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറയുന്നു

തിരുവനന്തപുരം: വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെയുള്ള ക്രൂരമായ സ്ത്രീപീഡന പരമ്പരകളിൽ ഇടതുപക്ഷ സാംസ്കാരിക നായകർ തുടരുന്ന മൗനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറയുന്നു. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളാണ് കുഞ്ഞുങ്ങളെയും സ്ത്രീകളെയും ക്രൂരമായി പീഡിപ്പിച്ച കേസുകളിലെ പ്രതികളെന്നിരിക്കെ, സർക്കാരിന്റെ നക്കാപ്പിച്ച മോഹിച്ച് സാംസ്കാരിക നായകർ മിണ്ടാതിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. യുഡിഎഫ് സർക്കാരിന്റെ കാലത്തെങ്ങാനുമായിരുന്നു ഇത്തരം സംഭവങ്ങളുണ്ടാകുന്നതെങ്കിൽ ഇവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എന്തൊക്കെയാണെന്ന് ഊഹിക്കാൻ പോലുമാകില്ലെന്നാണ് പരിഹാസം. പിണറായി വിജയനെയും പീഡന വീരൻമാരായ നേതാക്കളെയും വാഴ്ത്തിപ്പാടലാണ് സാംസ്കാരിക നായകരുടെ ആകെയുള്ള പണിയെന്നും അതിന്റെ പ്രതിഫലമായി ഏതെങ്കിലും പദവി കിട്ടുമെങ്കിൽ വാങ്ങിച്ചെടുത്തോളൂവെന്നും സോഷ്യൽ മീഡിയ പറയുന്നു.
‌ഉത്തരേന്ത്യയില്‍ ഉള്‍പ്പടെ ബലാത്സംഗം നടന്നാല്‍ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിക്കുന്നവര്‍ കേരളത്തില്‍ അത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് പ്രധാന ചോദ്യം. ആറ് വയസുകാരിയെ മൂന്ന് വര്‍ഷമായി ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിച്ച്‌ കെട്ടിത്തൂക്കിയ സംഭവത്തില്‍ ഒരക്ഷരം പോലും പ്രതികരിക്കാന്‍ കേരളത്തിലെ ഇടത് പ്രൊഫൈലുകളിലുളള ആരും തയ്യാറായിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ സാഹിത്യ അക്കാദമിയിലടക്കം പല സ്ഥാനങ്ങളും മോഹിക്കുന്നവരാണ് മൗനികളായി തുടരുന്നതെന്ന് ചിലർ കമന്റുകളിലൂടെ തുറന്നു പറയുന്നുണ്ട്. വാളയാർ കേസിലെ അന്വേഷണ അട്ടിമറികൾ ഈ കേസുകളിലും പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മറ്റ് ചിലരുടെ കമന്റുകൾ. 

Related posts

Leave a Comment