വണ്ടാഴി : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വണ്ടാഴി ഗ്രാമ പഞ്ചായത്ത് വാർഡ്തല സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ സംഘടിപ്പിച്ചു. അഞ്ചാം വാർഡ് മണലിപ്പാടം കോഴിമുട്ടത്തറ പ്രദേശത്തു തൊഴിലാളികളുടെയും വാർഡ് മെമ്പർ സുരേഷ് എൻആർഇജിഎസ് ഉദ്യോഗസ്ഥ ജീന , ബ്ലോക്ക് ബിആർപി ബബിത, വിആർപി ലേഖ, അമൃത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷൻ 17 പ്രകാരം തൊഴിലുറപ്പ് പദ്ധതിയിലെ എല്ലാ പ്രവർത്തികളും പ്രത്യേക ഗ്രാമസഭ വിളിച്ചു സോഷ്യൽ ഓഡിറ്റിനു വിധേയമാക്കേണ്ടതുണ്ട്. തൊഴിലാളികളുടെ പത്ത് അവകാശങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടോ, പ്രവർത്തികൾ ഗുണനിലവാരത്തോടെ നിർവഹിക്കപ്പെട്ടുണ്ടോ, സാമൂഹിക പാരിസ്ഥിതിക ആസ്തികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഗ്രാമസഭയിൽ ചർച്ച ചെയ്യുന്നത്. സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഗ്രാമസഭയുടെ അംഗീകാരത്തിനായി അവതരിപ്പിക്കുകയും ചെയ്തു.