സാമൂഹീക പ്രവർത്തകൻ ബഷീർ പാറപുറത്തിന് യാത്രയയപ്പ് നൽകി

നാദിർ ഷാ റഹിമാൻ

ദമ്മാം : ഇരുപത്തി നാല് വർഷത്തെ പ്രവാസം  അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന  സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ  പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി  സെക്രട്ടറി ബഷീർ പാറപ്പുറത്തിന് ഒഐസിസി ഏരിയ കമ്മിറ്റി യാത്രയപ്പ് നൽകി.ചടങ്ങിൽ ഏരിയ പ്രസിഡന്റ് എ കെ സജൂബ് അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ റീജിയണൽ ജനറൽ സെക്രട്ടറി ഇ കെ സലിം മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് സഹീർ പി എസ്‌ , സാജിദ് പേരാബ്ര, നൗഫൽ, രാജേഷ് തിരുത്തിയാട് തുടങ്ങിയവർ ആശംസകൾ നേർന്നു .ജനറൽ സെക്രട്ടറി സക്കീർ പറമ്പിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് രാജേഷ് ആറ്റുവ നന്ദിയും പറഞ്ഞു.

Related posts

Leave a Comment