സിപിഎം പറഞ്ഞു; ശോഭനാ ജോർജ് രാജിവെച്ചു

തിരുവനന്തപുരം: അടുത്തിടെ ഖാദി ബോർഡിലുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് രാജിവെച്ചു. മൂന്നര വർഷം മാത്രം പദവിയിൽ ഇരുന്ന ശേഷമാണ് ശോഭനാ ജോർജിന്റെ രാജി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു വിളിച്ചുവരുത്തി രാജിക്കത്ത് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, മൂന്നര വർഷത്തിനിടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റിയ ശേഷമാണ് രാജിയെന്ന് ശോഭനാ ജോർജ് പ്രതികരിച്ചു. ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്ന ദുഃസൂചന നൽകുകയും ചെയ്തു. പുതുതായി ഏതെങ്കിലും പദവി നൽകുന്നതിനെക്കുറിച്ച് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 1991, 1996, 2001 വർഷങ്ങളിൽ ചെങ്ങന്നൂരിൽ യുഡിഎഫിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ശോഭനാ ജോർജ് പിന്നീട് സീറ്റ് ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് 2018ൽ സിപിഎമ്മിലെത്തിയത്.

Related posts

Leave a Comment