കൊച്ചി ഉൾപ്പടെ ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം വരുന്നു….

കോപ്പൻഹേഗൻ: കൊച്ചിയും, മുബൈയുമടക്കം ഇന്ത്യയിലെ 12 നഗരങ്ങൾ മുങ്ങാനിടയുള്ള പ്രളയം സംഭവിക്കുമെന്ന് പഠന റിപ്പോർട്ട്‌. ലോക ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡ് മഞ്ഞുപാളിയുടെ നെറുകയിൽ മഴ പെയ്തതാണ് ഈ പ്രകൃതി ദുരന്തത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് 14-ന് ഈ പ്രദേശത്ത് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നെന്നാണ് യു എസ് സ്നോ ആൻഡ് ഐസ് ഡേറ്റാ സെന്ററിന്റെ റിപ്പോർട്ട്.ഭൂമിയിലെ മറ്റുള്ള ഹിമപാളികളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ. മറ്റുള്ളവയെ അപേക്ഷിച്ച് നാലിരട്ടി മഞ്ഞാണ് ഗ്രീൻലാൻഡിലെ ഹിമപാളിയിലുള്ളത്. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയാണ് ഇത്. ഇവിടെ മഴപെയ്യുന്നത് താപനില ഉയരുന്നതിന്റെ സൂചനയായാണ് ഗവേഷകർ കണക്കാക്കുന്നത്.10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴയുടെ സാന്നിധ്യം മഞ്ഞുരുകുന്നതിന്റെ തോതുയർത്തും. ഇത് 2030 -ഓടെ കൊച്ചി, മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന തീരപ്രദേശ നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തൽ.

Related posts

Leave a Comment