സജി വര്‍ഗീസിന്റെ കുടുംബം ഇനി സ്‌നേഹവീടിന്റെ തണലില്‍

സജി  വര്‍ഗീസിന്റെ കുടുംബം  ഇനി സ്‌നേഹവീടിന്റെ തണലില്‍

നിലമ്പൂര്‍: പോത്തുകല്‍ അമ്പുട്ടാന്‍പൊട്ടിയിലെ കാഞ്ഞിരത്തിങ്കല്‍ സജി വര്‍ഗീസിന്റെ കുടുംബത്തിന് ഇനി ചോര്‍ന്നൊലിക്കാത്ത സുരക്ഷിതമായ വീട്ടില്‍ അന്തിയുറങ്ങാം. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിലായിരുന്നു സജി വര്‍ഗീസ് ഭാര്യയും രണ്ടു മക്കളുമൊത്ത് താമസിച്ചിരുന്നത്. ഒരു കൊച്ചുവീട് പണിയാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ആറു മാസം മുമ്പാണ് സജി വര്‍ഗീസിന്റെ വിയോഗമുണ്ടായത്. ഇതോടെ വീട് സ്വപ്‌നമായി അവശേഷിച്ചു. കുടുംബത്തിന്റെ ദുരിതമറിഞ്ഞ്   യു.ഡി.എഫ് കമ്മിറ്റിയും നിലമ്പൂര്‍ സഹകരണ അര്‍ബന്‍ബാങ്കും ചേര്‍ന്നാണ് സ്‌നേഹവീടൊരുക്കിയത്.  വീടിന്റെ താക്കോല്‍ദാനം ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തും ചടങ്ങിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് സി.എച്ച് ഇഖ്ബാലും നിര്‍വഹിച്ചു. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്  സുലൈമാന്‍ഹാജി ആധ്യക്ഷം വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എസ് ജോയി, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജെയിംസ് (എടക്കര), വല്‍സമ്മ സെബാസ്റ്റ്യന്‍ (ചുങ്കത്തറ), ബാങ്ക് സി.ഇ.ഒ വെങ്കിട്ടകൃഷ്ണ രാമസ്വാമി, ജനറല്‍ മാനേജര്‍ പി. രജനി, മറിയാമ്മ വര്‍ഗീസ്, സി.ആര്‍ പ്രകാശ്, ഉബൈദ് കാക്കീരി, ജോണി മുത്തൂറ്റ്, കെ.റുബീന, സലൂബ്, ജലീല്‍ പ്രസംഗിച്ചു.

Related posts

Leave a Comment