കള്ളക്കടത്ത് – ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നടത്തുന്നത് കണ്ണില്‍ പൊടിയിടല്‍ സമരം-പി കെ ഫിറോസ്

കണ്ണൂര്‍: സിപിഎമ്മെന്ന പാര്‍ട്ടി തന്നെ ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. കണ്ണുരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ടി.പി.ചന്ദ്രശേഖരന്‍ ,അരിയില്‍ ഷുക്കൂര്‍, ശുഹൈബ്, മന്‍സൂര്‍ എന്നിവരെ കൊന്നത് സിപിഎം ക്വട്ടേഷന്‍ സംഘങ്ങളാണ് ‘പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെങ്കില്‍ പിന്നെന്തിനാണ് ഇവരെ സംരക്ഷിക്കുന്നതെന്നും ഫിറോസ് ചോദിച്ചു.

പാര്‍ട്ടിയുടെ അഭിഭാഷകന്‍ മാരാണ് ഇവര്‍ക്കായി കേസ് നടത്തുന്നത്. ടി.പി.വധ കേസിലെ പ്രതികളെ കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ പോയി കണ്ടതും അവര്‍ക്ക് സുഖ സൗകര്യങ്ങള്‍ ഒരുക്കാത്തതിന് പരാതി പറഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് അംഗങ്ങളായ ആരും പ്രതികളെല്ലെന്നും പി കെ ഫിറോസ് പറഞ്ഞു. ഈ കേസില്‍ അന്വേഷണം നേരിടുന്ന കെ.ടി.സുഹൈലിനെ നേരത്തെ പാര്‍ട്ടി പുറത്താക്കിയതാണെന്നും സുഹൈല്‍ വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായിരുന്നുവെന്നത് വ്യാജ പ്രചാരണമാണെന്നും ഫിറോസ് പറഞ്ഞു.

കള്ളക്കടത്ത് വിഷയത്തില്‍ ഡിവൈഎഫ്‌ഐയെയും യൂത്ത് ലീഗിനെയും ഒരു പോലെ കാണരുത്.സംഘടനയില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ യുത്ത് ലീഗില്‍ നിന്നും പുറത്താക്കും. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തുന്ന പ്രചാരണം കണ്ണില്‍ പൊടിയിടലാണെന്നും പി.കെ.ഫിറോസ് കുറ്റപ്പെടുത്തി.

Related posts

Leave a Comment