സ്വാതന്ത്ര്യ സ്മൃതി ജ്വാലയും സ്മൃതി സംഗമവും നടത്തി .

കോഴിക്കോട്:- കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ കോഴിക്കോട് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സ്മൃതി ജ്വാലയും സ്മൃതി സംഗമവും നടത്തി. കോഴിക്കോട് ബീച്ച് രക്ത സാക്ഷി മണ്ഡപത്തിന് സമീപം വെച്ച് നടന്ന പരിപാടി ശ്രീ എം. കെ രാഘവൻ എം.പി ഉൽഘാടനം ചെയ്തു.ഗാന്ധിയൻ ആശയങ്ങളുടെ ഏറി വരുന്ന പ്രസക്തിയെ കുറുച്ച് ശ്രീ.എം. കെ.രാഘവൻ ഓർമിപ്പിച്ചു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ ഡോ.അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു.കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ എസ്. കെ അബൂബക്കർ സ്വാതന്ത്യ ദിന സന്ദേശം നൽകി.റാസിഖ് പന്നിയങ്കര,നജീബ്, ബാബു മുചുകുന്ന്,അജീഷ് കുമാർ പയ്യടിമീത്തൽ, രജിൻ പെരുമണ്ണ എന്നിവർ സംസാരിച്ചു.ജില്ലാ കോർഡിനേറ്റർ കെ.സി.എം അബ്ദുൾ ഷാഹിം സ്വാഗതവും രാഗിൻ എം.പി. നന്ദിയും പറഞ്ഞു.

Related posts

Leave a Comment