National
സ്മൃതി ഇറാനി മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലേയെന്ന് പ്രകാശ് രാജ്
പാർലമെന്റിൽ ഒരു ഫ്ലയിംഗ് കിസ്സിന്‍റെ പേരിൽ ക്ഷുഭിതയാവുന്ന സ്മൃതി ഇറാനി മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് കണ്ടില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് നേർക്കും പ്രകാശ് രാജ് വിമർശനമുന്നയിച്ചു. ഇത്തവണ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിൽ ഗൂഢാലോചനയെന്നുള്ള മന്ത്രിയുടെ പരാമര്ശത്തെയാണ് പ്രകാശ് രാജ് ചോദ്യം ചെയ്തത്. മണിപ്പൂരിൽ ആര് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നതാണോ ആര് വീഡിയോ പുറത്തുവിട്ടു എന്നതാണോ പ്രധാനമെന്ന് പ്രകാശ് രാജ് ചോദിച്ചു.
National
ഹലാല്‍ ഭക്ഷണം മുസ്ലിം യാത്രക്കാര്‍ക്ക് മാത്രം; മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഓർഡർ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ഭക്ഷണങ്ങളില്‍ മാത്രമേ ഇനി മുതല്‍ ‘മുസ്ലിം മീല്‍’ എന്ന് അടയാളപ്പെടുത്തുകയുള്ളൂ. ഇത് സ്‌പെഷ്യല്‍ ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മുസ്ലിം മീല്‍ വിഭാഗത്തിന് മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ നിലപാടുമായി എയര്‍ ഇന്ത്യ രംഗത്തെത്തിയത്. അതേസമയം സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളിലെ എല്ലാ ഭക്ഷണ വിഭവങ്ങളും ഹലാല്‍ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെയും ഹജ്ജ് വിമാനങ്ങളിലേയും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
National
ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും ഇഡിയുടെ വ്യാപക റെയ്‌ഡ്
രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവതരമായ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഇപ്പോൾ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും റെയ്‌ഡ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ 17 ഇടങ്ങളിലായിട്ടാണ് ഇഡി റെയ്ഡ്. അനധികൃതമായി ബംഗ്ലാദേശികൾ നുഴഞ്ഞുകയറുകയും ഇന്ത്യൻ പൗരത്വം തെളിയിക്കാനായി വ്യാജ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തയ്യാറാക്കിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ ആറിനാണ് റാഞ്ചിയിലെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. പശ്ചിമ ബംഗാളിലും ഇതിന് സമാനമായ രീതിയിൽ കേസുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ ആസൂത്രിത സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും പെൺകുട്ടികളെ ഈ രണ്ട് സംസ്ഥാനങ്ങളിലേക്കും കടത്തി കൊണ്ടുവന്ന് അവർക്ക് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ലഭിക്കാനായി പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കള്ളപണമൊഴുക്ക് പരിശോധിക്കുന്നതിനായി ഇഡി റെയ്‌ഡ് നടത്തുന്നത്.
National
ഷാരൂഖ് ഖാന് വധഭീഷണി: ഒരാൾ അറസ്റ്റിൽ
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വധഭീഷണി കേസിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാനാണ് അറസ്റ്റിലായത്. റായ്പൂരിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് ഷാരൂഖിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ആദ്യമേ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇയാൾ തയ്യാറായില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
ബിഎൻഎസ് സെക്ഷൻ 308(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ തന്റെ ഫോൺ നവംബർ രണ്ടിന് കാണാതായെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. തന്റെ ഫോൺ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം. നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login