സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു

വേങ്ങര: അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികര്‍ക്ക് പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു.മണ്ഡലം തല വിതരണ ഉല്‍ഘാടനം ഡി.സി.സി സിക്രട്ടറി കെ എ.അറഫാത്ത് നിര്‍വഹിച്ചു.ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി ഷാരത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇബ്രഹിം കുട്ടി കൊളക്കാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സിക്രട്ടറി മൊയ്തീന്‍കുട്ടി മാട്ടറ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിയാസ് കല്ലന്‍, ഉണ്ണികൃഷ്ണന്‍ വലിയപറമ്പ്, വേലായുധന്‍, പി.അനില്‍, കെ.സുനില്‍കുമാര്‍, വി.നിപിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Comment