ആവശ്യപ്പെട്ടത് 18 കോടി ; കിട്ടിയത് 46.78 കോടി

കണ്ണൂര്‍ : അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ സുമനസ്സുകള്‍ നല്‍കിയത് രണ്ടര ഇരട്ടിയിലേറെ തുക. അത്യപൂര്‍വ ജനിതക രോഗമായ എസ്‌എംഎ ബാധിച്ച കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികില്‍സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപയാണെന്ന് ചികില്‍സാ സഹായ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ 7.7 ലക്ഷം പേര്‍ അക്കൗണ്ടിലേക്ക് സഹായം നല്‍കിയെന്നും മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക കഴിഞ്ഞ ബാക്കിയുള്ള തുക സമാന രോഗമുള്ള കുട്ടികളുടെ ചികില്‍സയ്ക്കായി നല്‍കുമെന്നും ചികില്‍സാ കമ്മിറ്റി അറിയിച്ചു. മുഹമ്മദിനുള്ള മരുന്ന് അടുത്ത മാസം ആറിന് എത്തും.

Related posts

Leave a Comment