Business
സ്വർണവിലയിൽ നേരിയ ആശ്വാസം; തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില താഴ്ന്നു

സ്വര്‍ണാഭരണപ്രേമികൾക്ക് ആശ്വാസം പകര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,695 രൂപയും പവന് 80 രൂപ കുറഞ്ഞ് 53,560 രൂപയുമായി. ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും കുറഞ്ഞു. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,545 രൂപയിലാണ് ഇന്നത്തെ വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. ഇന്നലെ ഔണ്‍സിന് 0.70 ശതമാനം താഴ്ന്ന് 2,503.45 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
വെള്ളിവിലയും താഴ്ന്നു തുടങ്ങി. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 91 രൂപയിലാണ് വ്യാപാരം. ഈ വാരത്തില്‍ മൊത്തത്തില്‍ ഇടിവു കാണിച്ച വെള്ളിവില ഇന്നലെ മാത്രമാണ് രണ്ട് രൂപയുടെ വര്‍ധന നേടിയത്. ഇന്ന് അത് കുറയുകയും ചെയ്തതോടെ കഴിഞ്ഞ ആഴ്ചത്തെ നിലവാരത്തില്‍ തന്നെ ഈ ആഴ്ചയും അവസാനിപ്പിച്ചു.
Business
എൽജി ചാമ്പ്യൻസ് ലീഗ് ഓഫർ 31 വരെ നീട്ടി

കൊച്ചി: എൽജി ഉപഭോക്താക്കൾക്ക് ഒരു സുവർണാവസരം ഓഫർ 31 വരെ നീട്ടിയിരിക്കു ന്നു. ദിവസേന എൽജി ഉൽപ്പന്നങ്ങൾ സ്വ ന്തമാക്കാനും 9990 രൂപയുടെ ഇൻസ്റ്റന്റ് ഡി കൗണ്ട് നേടാനുമുള്ള എൽജി ചാമ്പ്യൻ സ് ലീഗ് ഓഫറാണ് 31വരെ നീട്ടിയിരിക്കുന്നത്.
Business
ചാമ്പ്യൻസ് ലീഗ് ഓഫറുമായി എൽജി

ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റിനോട് അനുബന്ധിച്ച് അത്യുഗ്രൻ ഓഫറുകൾ പ്രഖ്യാപിച്ച് എൽജി ഇലക്ട്രോണിക്സ്. സ്പിൻ ആൻഡ് വിന്നിലൂടെ 500 രൂപയോ 9990 രൂപയോ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കൂടാതെ ഇല്ല ദിവസവും 55 ഇഞ്ച് യുഎച്ച്ഡി ടീവി. ആഴ്ചതോറും 55 ഇഞ്ച് ഒഎൽഇഡി ടീവീ നർകെടുപ്പിലൂടെ സ്വന്തമാക്കാനുമുള്ള അവസരവും എൽജി ഒരിക്കിയിട്ടുണ്ട്. അതിനുപുറമേ 26% വരെ ക്യാഷ് ബാക്ക് ഓഫറുകളും. 888 രൂപയുടെ നിശ്ചിത ഇഎംഐ. റഫ്രിജറേറ്റർ വാങ്ങുമ്പോൾ 8 പീസ് ഗ്ലാസ് ബൗൾസ്, 5 ഇയർ വാറണ്ടിയും. ടെലിവിഷൻസ് വാങ്ങുമ്പോൾ മൂന്നുവർഷ വാറണ്ടി തുടങ്ങിയ ഓഫറുകളാണ് എൽജി കസ്റ്റമേഴ്സിനായി ഈ അവസരത്തിൽ ഒരുക്കിയിരിക്കുന്നത്. മാർച്ച് 9 വരെ ഓഫറുകൾ കസ്റ്റമേഴ്സിന് ലഭ്യമായിരിക്കും എന്ന് എൽജി മാനേജ്മെന്റ് അറിയിച്ചു.
Business
അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി ഒളിമ്പസ് രണ്ടാം പതിപ്പ് അവതരിപ്പിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്

കൊച്ചി: ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ റസിഡൻഷ്യൽ ടവർ നിർമ്മാണം ആരംഭിക്കുന്നു. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾകൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്.
ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പദ്ധതിയാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും മാറി 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്പോർട്സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100-ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. അതുകൊണ്ടുതന്നെ ദിവസങ്ങൾക്കുള്ളിൽ പദ്ധതി വിറ്റഴിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് വൻ മാധ്യമ ശ്രദ്ധ നേടി.
12,70,039 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ പദ്ധതിയെ കിടപിടിക്കത്തക്ക രീതിയിലാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടുകൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രൊജക്റ്റിൽ ഉണ്ടാകും.
“65 ഏക്കറിൽ പടർന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്‌തിരിക്കുന്നത് സ്ഥപതി ആർക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്‌സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങൾ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്” – ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം പറഞ്ഞു.
“റീട്ടെയിൽ വിപ്ലവമാണ് കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിൽ ഹൈലൈറ്റ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിർമ്മാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണ്” – ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്” – ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന സംരംഭങ്ങളിലൂടെയും, ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ റീട്ടെയിൽ, കൊമേർഷ്യൽ, റസിഡൻഷ്യൽ പ്രൊജക്ടുകളിലൂടെയും ദക്ഷിണേന്ത്യയിലെ മികച്ച മിക്സ്ഡ് യൂസ് ഡവലപ്പറായി ഹൈലൈറ്റ് ഗ്രൂപ്പ് മാറി കഴിഞ്ഞു.
കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് എ.ജി.എം ലെഫ്റ്റനന്റ് കേണൽ (റിട്ട.) പ്രവീൺ എസ് തുടങ്ങിയവർ പങ്കെടുത്തു.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login