Connect with us
48 birthday
top banner (1)

Business

അവന്‍റ് ഗാർഡ് റെസിഡൻസുമായി സ്‌കൈലൈൻ ദുബായിൽ

Avatar

Published

on

കൊച്ചി: കഴിഞ്ഞ 35 വർഷമായി പാർപ്പിട നിർമാണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിർമാതാക്കളായ സ്കൈലൈൻ ദുബായിൽ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായിലെ ജ്യുമേര വില്ലേജ് സെന്‍ററിലാണ് സ്‌കൈലൈൻ പ്രഥമ സംരംഭമായ അവന്‍റ് ഗാർഡ് റെസിഡൻസ് പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് മുൻപ് മാത്രം ലോഞ്ച് ചെയ്ത പദ്ധതിയിൽ ഇതിനകം തന്നെ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചു കഴിഞ്ഞതായി സ്‌കൈലൈൻ ബിൽഡേഴ്‌സ് സിഎംഡി കെ.വി അബ്ദുൾ അസീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഡംബരത്തിലും കാഴ്ചയിലും രൂപകല്പനയിലും ഏറെ വ്യത്യസ്‍തത പുലർത്തുന്ന പാർപ്പിട സമുച്ചയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികവുറ്റ ഡിസൈനിംഗിലൂടെ സ്‌ഥലത്തിന്‍റെ ഉപയോഗ സാദ്ധ്യതകൾ, മേൽത്തരം ഫിനിഷിംഗ്, ലോകനിലവാരത്തിനനുയോജ്യമായ സുഖസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്‍റ് ഗാർഡിൽ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ബിസിനസ് സെന്‍ററുകൾ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബായിലെ പാർപ്പിട സമുച്ചയത്തിൽ നിക്ഷേപിക്കുന്നത് വഴി എട്ട് മുതൽ ഒൻപത് ശതമാനം വരെ സാമ്പത്തിക വളർച്ച നേടാൻ നിക്ഷേപകന് കഴിയും. 500 കോടിയോളം രൂപയുടെ മുതല്മുടക്കിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.സ്കൈലൈൻ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈൻ അവതരിപ്പിച്ചു. പുതു തലമുറയുടെ അഭിരുചികൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണിത്. ഉപഭോക്താക്കളുടെ പ്ലോട്ടിൽ അവരുടെ ആശയത്തിനനുസരിച്ച് വീടുകൾ യഥേഷ്ടം രൂപകൽപന ചെയ്യാമെന്നതാണ് ഇതിന്‍റെ സവിശേഷത. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, കളിസ്‌ഥലങ്ങൾ, പാർക്കുകൾ, വെള്ളം, വൈദ്യുതി, പേവ്ഡ് റോഡുകൾ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാമുണ്ടാകും. നിലവിൽ സ്കൈലൈനിന്‌ പതിനൊന്ന് ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

Advertisement
inner ad

500 കോടി രൂപ മുതൽമുടക്കിൽ പത്തോളം പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിമൂന്നിൽ പരം പ്രോജക്ടുകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിൽ ലോഞ്ച് ചെയ്യും. ആയിരം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൈലൈൻ ഇതിനോടകം 1.67 കോടി ചതുരശ്ര അടി നിർമാണം ആഡംബര പാർപ്പിടങ്ങളായും വാണിജ്യാടിസ്‌ഥാനത്തിലും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൈലൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് ജിജോ ആലപ്പാട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണര്‍

Published

on

കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്. ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാരത്തോണിന്റെ മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പ്രവര്‍ത്തിക്കും. സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില്‍ സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ തയാറാക്കിയപോലെ, മാരത്തോണ്‍ ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ ബേസ് ക്യാമ്പും കടന്നുപോകുന്ന മറ്റു പ്രധാന പ്രദേശങ്ങളില്‍ സബ്-മെഡിക്കല്‍ സ്റ്റേഷനുകളും ക്ലിയോസ്‌പോര്‍ട്‌സുമായി ചേര്‍ന്ന് കൊണ്ട് സജ്ജീകരിക്കും. മാലിന്യ തോത് കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മെഡിക്കല്‍ പങ്കാളിയായി മൂന്നാം തവണയും ആസ്റ്റര്‍ മെഡ്സിറ്റി എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍, എം.ആർ.കെ ജയറാം എന്നിവര്‍ പറഞ്ഞു. ഓട്ടക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചാല്‍ ഉടനടി കൃത്യമായ ചികിത്സ നല്‍കുവാനും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും മെഡിക്കല്‍ പങ്കാളി അനിവാര്യമായ ഘടകമാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സാന്നിധ്യം ഓട്ടക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

Advertisement
inner ad
Continue Reading

Business

സ്വര്‍ണവിലയിൽ വർധനവ്; പവന് 80 രൂപ കൂടി

Published

on

സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ വർധനവ്. പവന് 80 രൂപ ഇന്ന് കൂടി. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7340 രൂപയും പവന് 58720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 6050 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 97 രൂപയായി. ഇന്നലെ ഗ്രാമിന് രണ്ടുരൂപ വെള്ളിക്ക് കുറഞ്ഞിരുന്നു.

Continue Reading

Business

ജോയ്ആലുക്കാസിന്  രണ്ടു ദേശീയ പുരസ്‌കാരങ്ങൾ

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന് പുരസ്‌കാരനേട്ടം. റീട്ടെയില്‍ ജ്വല്ലർ എംഡി & സിഇഒ അവാര്‍ഡ് 2025ല്‍ മികച്ച സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ് 2025, നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 എന്നീ പുരസ്‌കാരങ്ങളാണ് നേടിയത്. മുംബൈയിൽ  നടന്ന പരിപാടിയില്‍ ജോയ്ആലുക്കാസ് ഇന്ത്യാ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മാത്യു അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വിട്ടു വീഴ്ചയില്ലാത്ത ഉപഭോക്ത്യ സേവനം, ജ്വല്ലറി വ്യവസായ മേഖലയിലെ  നൂതനവും, കാര്യ ക്ഷമമായ കമ്പനിയുടെ പ്രതിബദ്ധത എന്നിവക്ക്‌  ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ.

മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ അവബോധം വളര്‍ത്തിയെടുക്കുന്നതിലും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിലും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ  പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരികാരമാണ് സ്ട്രാറ്റജിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ്  പുരസ്‌കാരം. ഗ്രൂപ്പിന്റെ കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ വളര്‍ച്ചയും റീട്ടെയില്‍ വിപുലീകരണവും പരിഗണിച്ചാണ് നാഷണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദി ഇയര്‍ 2025 പുരസ്‌കാരം ജോയ്ആലുക്കാസിന് ലഭിച്ചത്.

Advertisement
inner ad

ഉപഭോക്താക്കളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പുറമെ മുഴുവൻ ജീവനക്കാരുടെയും ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കൂടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്നു ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇതിനായി പരിശ്രമിക്കുകയും പിന്തുണ നൽകുകയും ചെയ്ത സ്ഥാപനത്തിലെ മുഴുവൻ അംഗങ്ങൾക്കുമായി ഈ പുരസ്‌കാരം സമർപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ആഗോള നിലവാരത്തിലുള്ള ജ്വല്ലറി ഷോപ്പിംഗ് സാധ്യമാക്കുന്നതിൽ ഞങ്ങൾ തുടർന്നും പ്രതിബദ്ധത പുലർത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured