പത്രപ്രവർത്തക പെൻഷൻ വർധന നടപ്പാക്കണം: സീനിയർ ജേണലിസ്റ്റ്സ് ഫോറം

കൊല്ലം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പത്രപ്രവർത്തക പെൻഷൻ വർധന ഇനിയും വൈകാതെ പ്രാബല്യത്തിൽ വരുത്തണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോടഭ്യർഥിച്ചു ഉൽസവ അലവൻസ് പുന:സ്ഥാപിക്കുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

കെ പി സി സി ട്രഷററായി നിയോഗിക്കപ്പെട്ട ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രന് സ്വീകരണം നൽകി. എസ്. സുധീശൻ പ്രതാപചന്ദ്രനെ പൊന്നാട അണിയിച്ചു.

കെ.എം. റോയ്, കാർട്ടൂണിസ്റ്റ് യേശുദാസൻ, എം.പി. പ്രകാശം, വി.ഐ. തോമസ്, കല്ലട ഷൺമുഖൻ എന്നിവർക്ക് യോഗം സ്മരണാഞ്ജലി അർപ്പിച്ചു

ജില്ലാ പ്രസിഡന്റ് കെ. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. മാധവൻ, ജില്ലാ സെക്രട്ടറി ഡി. വേണുഗോപാൽ, എസ്. സുധീശൻ, സി. പി.രാജശേഖരൻ, ഇഗ്നേഷ്യസ് പെരേര, സന്തോഷ് എസ്. കുമാർ, സുബിൻ നാരായണൻ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment