Connect with us
inner ad

Kerala

സമരപോരാട്ടങ്ങളുടെ, നല്ല പഠനത്തിന്റെ, സൗഹൃദരാഷ്ട്രീയത്തിന്റെ അറുപത്തി അഞ്ച് വർഷങ്ങൾ

Avatar

Published

on

ജെഫിൻ ജോയി

Advertisement
1000x200 PX MALAYALI DCTR MDX-02-02

അന്ന് 1957 – ൽ കേരള ജനത കരുതിയിരുന്നില്ല..വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കും പോരാട്ടങ്ങൾക്കും വേണ്ടി അന്ന് ഒരു സംഘടന അല്ലെങ്കിൽ ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഉണ്ടാവും എന്നും, അത്
ഐക്യ കേരളത്തിലെ ആദ്യ സർക്കാരിനെ പിടിച്ചുകുലുക്കുകയും ചരിത്രത്തിൽ ആദ്യമായി ആ സർക്കാരിനെ അധികാരത്തിന്റെ അത്യുന്നതയിൽ നിന്നും വലിച്ച താഴെ ഇറക്കും എന്നും ആരും ചിന്തിച്ചിരുന്നില്ല. അങ്ങ് ആലപ്പുഴയുടെ വിപ്ലവ മണ്ണിൽ ഒരു കൂട്ടം ചെറുപ്പക്കാർ, വിദ്യാർത്ഥികളുടെ ബോട്ട് യാത്ര ചിലവ് ഒരു അണയിൽ നിന്നും പത്തുപൈസ ആകാനുള്ള തീരുമാനത്തിന് എതിരെയുള്ള ഉള്ള സമരങ്ങൾ മുതൽ ഇന്ന് ഇവിടെ കേന്ദ്ര- സംസ്ഥാനം ഭരിക്കുന്ന സർക്കാർക്കളുടെ ഏകാധിപത്യ ഫാസിസ്റ്റു വിരുദ്ധ നയങ്ങൾക്ക് വരെയുള്ള ഇത്രയും വർഷങ്ങളുടെ സമര പോരാട്ടങ്ങൾക്ക് നമ്മുക്ക് കാണാവുന്നതാണ് കേരള രാഷ്ട്രീയത്തിലെ ഒരു നെടും തൂൺ ആണ് ഈ വിദ്യാർത്ഥി പ്രസ്ഥാനം. കേരളത്തിൽ പല വിദ്യാർത്ഥി അവകാശങ്ങൾക്കും പോരാട്ടങ്ങൾക്കും എല്ലാം മുൻപന്തിയിൽ നിന്നുകൊണ്ട്, തങ്ങളുടെ വിയർപ്പും, ചോരയും, ജീവനും നൽക്കിക്കൊണ്ട് എന്നും എപ്പോഴും ഏത് പ്രതിസന്ധിയിലും വിദ്യാർത്ഥി പക്ഷത്തു തന്നെ ഉണ്ടായിരുന്നു. അക്രമ രാഷ്ട്രീയത്തെക്കാൾ ഉപരി സന്ധിയില്ലാത്ത, ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും നിക്കാതെ ഉള്ള സമര ശൈലിയിലാണ് എന്നും ഈ പ്രസ്ഥാനം കൈക്കൊണ്ടിരിന്നത്. അതുകൊണ്ട് തന്നെ അന്നും ഇന്നും എന്നും ഈ നീല പൊൻ പതാക
ഈ ഇടനെഞ്ചിൽ നിൽക്കുന്നത്. മതഭീകരവാദ സംഘകടനകൾ കലാലയങ്ങളേ രക്ത രൂക്ഷിതമാക്കിയപ്പോൾ മതേതരത്വ മൂല്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് നല്ല ഒരു നാളേയക്ക് വേണ്ടി എന്നും മുന്നിൽ ഉണ്ടായിരുന്നത് ഈ പ്രസ്ഥാനമാണ്, ആയതിനാൽ തന്നെ മറ്റ് വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലിൽ നിന്നും വേറിട്ട നിൽക്കുന്നതാണ് ഈ സംഘടന. ഞങ്ങളിൽ ഇല്ല ഹൈന്ദവ രക്തം, ഞങ്ങളിൽ ഇല്ല ഇസ്ലാം രക്തം, ഞങ്ങളിൽ ഇല്ല ക്രൈസ്തവ രക്തം ഞങ്ങളലിൽ ഉള്ളത് മാനവ രക്തം എന്ന് ഈ മുദ്രാവാക്യത്തിൽ പറയുന്നു കേരളത്തിൽ ഈ വിദ്യാർത്ഥി സംഘടനയുടെ ആവശ്യകതയും പ്രസക്തിയും. ഇന്ന് പുതിയ ഒരു നേതത്ര നിര ആണ് നമ്മളെ നയിക്കാൻ പോകുന്നത്. സംഘടനയുടെ കീഴിൽ താഴെ തട്ടിലുള്ള പുനഃസംഘടന നടക്കാൻ പോകുന്നു. അത് എത്രയും പെട്ടന്നു പൂർത്തിയാക്കി, ഐക്യത്തോടെയും ഒരുമയോടും കൂടി നാളെയുടെ രാജ്യത്തിൻറെ പുത്തൻ പ്രതീക്ഷകളായി നമ്മുക്ക് മാറാം. പുതിയ സമരപോരാട്ടങ്ങളിലൂടെ എന്നും വിദ്യാർത്ഥി പക്ഷത്തു നിൽക്കുകയും അവരുടെ അവകാശങ്ങൾക്കായി പോരാടി നല്ല രീതിയിൽ ഉള്ള പഠന അന്തരീക്ഷം സൃഷ്ടിക്കുകയും, മികച്ച പ്രവർത്തങ്ങളിലൂടെ നല്ല നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുകയും വേണം ഏത് ഒരു കെ. എസ്.യു പ്രവർത്തകനും ആയിരിക്കേണ്ടത്. ഏർക്കും സ്ഥാപക ദിന ആശംസകൾ ഭാവങ്ങളും നേരുന്നു.


Advertisement
1000x200 PX MALAYALI DCTR MDX-02-02

Featured

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകാൻ നിൽക്കുന്നു: കെ സുധാകരൻ

Published

on

ഇ പി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. അതിനായി ബിജെപിയുമായി ചർച്ച നടത്തിയതും ഇ പി ജയരാജനാണെന്ന് കെ സുധാകരൻ ആവർത്തിച്ചു. ശോഭ സുരേന്ദ്രനും ഇ പി ജയരാജനും ഗവർണർ സ്ഥാനത്തെക്കുറിച്ചാണ് ചർച്ച നടത്തിയത് വിദേശത്ത് വെച്ചാണ്. രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ ഉണ്ടായിരുന്നു. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ പി പിന്തിരിഞ്ഞതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ പി ജയരാജൻ ബിജെപിയിൽ പോകും. എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയതിൽ ഇപിക്ക് നിരാശയുണ്ടെന്നും സെക്രട്ടറി പദവി ഇ പി പ്രതീക്ഷിച്ചിരുന്നുതായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് പോകുമെന്ന് പറയുന്ന ഇപി ജയരാജന്റെ പ്രസ്താവന ബുദ്ധിശൂന്യതയാണ്, കോൺഗ്രസിനേക്കാൾ വാശിയുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. മുന്നണി സംവിധാനത്തിൽ മുസ്ലിം ലീഗ് അസ്വസ്ഥതരല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം: കെ മുരളീധരൻ

Published

on

തൃശ്ശൂർ: തൃശൂരിൽ ബിജെപിക്ക് വോട്ട് ചെയ്യാൻ സിപിഎം സന്ദേശം നൽകുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തൃശൂരിൽ ബിജെപി സിപിഎം അന്തർധാര സജീവമാണ്. ബിജെപി വോട്ടുകൾ ചേർത്തത് സിപിഐഎം സർവീസ് സംഘടനാ പ്രവർത്തകരാണ്. ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിന് ലഭിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

”ഈ ലോക് സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യുഡിഎഫ് ജയിക്കും. എൽ‌ഡിഎഫിന്റെ സോഷ്യൽ ​ഗ്രൂപ്പുകളൊക്കെ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൂങ്കുന്നത്തെ ഒരു ഫ്ലാറ്റിൽ വോട്ടർമാരുടെ പേര് അറിയില്ല, അവിടെ ഒരു ഇരുപതോളം വോട്ട് ചേർത്തിരിക്കുകയാ. ഞാൻ പരാതി കൊടുക്കാൻ പോവാ. അവിടുത്തെ ബിഎൽഒ സിപിഐഎമ്മുകാരനാ. അവരുടെ സർവ്വീസ് സംഘടനേൽ പെട്ട ആളാ. അയാൾ പട്ടികയിൽ ചേർത്തിരിക്കുന്നതാരെയാ, ബിജെപിക്കാരെ. സിപിഐഎമ്മിന്റെ ബിഎൽഒ എങ്ങനെ ബിജെപിക്കാരെ ചേർത്തു. അതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ. സിപിഐഎമ്മും ബിജെപിയും തമ്മിൽ വ്യക്തമായ അന്തർധാരയുണ്ട്.” മുരളീധരൻ പറഞ്ഞു. ഭരണ വിരുദ്ധ വികാരം അതിശക്തമാണ്. കരുവന്നൂർ വിഷയം എൽഡിഎഫിനെതിരായ വികാരമുണ്ടാക്കും. അത് യുഡിഎഫിന് ഗുണം ചെയ്യും.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

വയനാട്ടിൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി; തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ബിജെപി എത്തിച്ചതെന്ന് ആരോപണം

Published

on

വയനാട്ടിലെ ബത്തേരിയിൽനിന്ന് 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. നിലവിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള വാഹനം ഇലക്‌ഷൻ ഫ്ളയിങ് സ്ക്വാഡിനു കൈമാറുമെന്നു ബത്തേരി പൊലീസ് പറഞ്ഞു.

ബിജെപി വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇവയെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും യുഡിഎഫും എൽഡിഎഫും ആരോപിച്ചു. ഭക്ഷ്യക്കിറ്റുകൾ എന്തിനുവേണ്ടി ആണെന്നോ എവിടെക്കുള്ളതാണെന്നോ അറിയില്ലെന്ന് പിഡിയോകൂടിയ ലോറി ഡ്രൈവർ പറഞ്ഞു. പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി വെളിച്ചെണ്ണ, സോപ്പ് തുടങ്ങിയ ആവശ്യമായ സാധനങ്ങളെല്ലാം തന്നെ കിറ്റിലുണ്ട്. സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured