ഇന്ത്യാ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികം: ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സാംസ്‌കാരിക പരിപാടികൾ

കൃഷ്ണൻ കടലുണ്ടി  

 കുവൈറ്റ് സിറ്റി:  ഇന്ത്യാ-കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികതോടനുബന്ധിച്ചു സമസ്തമേഖലകളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ തരം സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജും കുവൈറ്റ് നാഷണൽ കൌൺസിൽ ഫോർ കൾച്ചറൽ, ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രെട്ടറി ജനറൽ ശ്രീ കമേൽഅബ്ദുൽ ജലീലും ചേർന്ന്  നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്തിയത് . കുവൈറ്റ്  നാഷണൽ ലൈബ്രറി ഹാളിൽ ആയിരുന്നു ഇരുവരും സംയുക്തമായി വാർത്താസമ്മേളനം നടത്തിയത്.

സംയുക്ത സംഗീതഅധിഷ്ഠിത സായാന്ഹ പരിപാടികളും ക്ലാസിക് സിനിമ  രംഗങ്ങളുടെ അവതരണവും പൗരാണികവും നാവികവുമായ മുന്നേറ്റങ്ങളെ കുറിച്ചുള്ള  സെമിനാറുകളും സംഘടിപ്പിക്കും. വസ്ത്രങ്ങളുടെയും  കളിമൺപാത്രങ്ങളുടെയും,  ആഭരണങ്ങൾ, കറൻസികൾ തുടങ്ങിയവയുടെ പ്രദർശനങ്ങളും വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ സിമ്പോസിയങ്ങളും നടത്തപ്പെടും.

വാര്ഷിക ആഘോഷങ്ങൾ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഊർജ്വസ്വലവും ചലനാത്മകവുമായ ബന്ധങ്ങളിലെ നാഴികക്കല്ലായിരിക്കുമെന്ന്അംബാസിഡർ കൂട്ടി ചേർത്തു. ഇരു രജ്ജ്യങ്ങളുടെയും പൗരന്മാർ തമ്മിലുള്ള ദൃഢ ബന്ധങ്ങളിലും  ഉറച്ച പരസ്പര വിശ്വാസങ്ങളിലും  അധിഷ്ഠിതമാണ് ഇന്ത്യാ – കുവൈറ്റ്  പരസ്പര ബന്ധങ്ങൾഅദ്ദേഹം പറഞ്ഞു.

 വിപുലമായ ഇന്ത്യൻ സമൂഹത്തിന്‌ഇവിടെ  സൗകര്യം നൽകിയിട്ടുള്ള കുവൈറ്റ് ഭരണാധികാരികൾക്കും, സാംസ്‌കാരിക ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിന്‌ ആവശ്യമായ നടപടികൾ എടുത്തിട്ടുള്ള എൻ സി സി എ എൽ സെക്രട്ടറി ജനറൽ കമേൽഅബ്ദുൽ ജലീലിനും അംബാസിഡർ പ്രത്യേക നന്ദി അറിയിച്ചു.  

Related posts

Leave a Comment