ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ സംഭവം ; പ്രതിയുടെ രാഷ്ട്രീയബന്ധം ; വാളയാറിലേതുപോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കപ്പെടരുത് – വി ടി ബൽറാം

ജമ്മു കശ്മീരിലെ കഠ് വയിലെ പിഞ്ചു കുഞ്ഞിൻ്റെ നേർക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് വണ്ടിപ്പെരിയാറിൽ നിന്ന് ഈ കേരളവും കേൾക്കാനിടവന്നിട്ടുള്ളതെന്ന് വി ടി ബൽറാം.പ്രതിയുടെ രാഷ്ട്രീയബന്ധം കൊണ്ടു വാളയാറിലേതുപോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കപ്പെടരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ജമ്മു കശ്മീരിലെ കഠ് വയിലെ പിഞ്ചു കുഞ്ഞിൻ്റെ നേർക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് വണ്ടിപ്പെരിയാറിൽ നിന്ന് ഈ കേരളവും കേൾക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. കെട്ടിത്തൂക്കുന്നതിനിടയിൽ കണ്ണു തുറന്ന് കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോഴും ആ കൊലപാതകിയുടെ കൈ വിറക്കുന്നില്ല, മനസ്സ് മാറുന്നില്ല. വയലൻസിൻ്റെ അങ്ങേയറ്റമാണിത്. എന്നിട്ടും നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധി കൂടിയാണ് പ്രതിയുടേത്.

പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്.
അതുറപ്പിക്കാൻ കേരളത്തിന് കഴിയണം.

Related posts

Leave a Comment