Connect with us
inner ad

Kerala

കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച്‌ ആറ് വയസ്സുകാരിക്ക് പരിക്ക്

Avatar

Published

on

പാലക്കാട്: പാട്ടുപാടുന്നതിന് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസ്സുകാരിക്ക് പരിക്ക്. പാലക്കാട് കല്ലടിക്കോട് സ്വദേശി ഫിൻസ ഐറിനാണ് ഞായറാഴ്ച കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ഗൗരവമുള്ളതല്ല. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന കരോക്കെ മൈക്ക് ഉപയോഗിച്ച്‌ കുട്ടി പാട്ടുപാടുന്ന ദൃശ്യങ്ങളും പെട്ടന്ന് കരോക്കെ നിലയ്ക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.

Featured

നടുറോഡില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം; കുട്ടിയെ ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് എറിയുന്ന ദൃശ്യങ്ങൾ ലഭിച്ചു

Published

on

കൊച്ചി: കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോ സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ലഭിച്ചു.

ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ റോഡിലേക്ക് എറിയുന്നതാണ് വീഡിയോയിലുള്ളത്. ഏറെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമാണ്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതിൽ വ്യക്തതയില്ല. ഒരു ദിവസം മാത്രമായ കുഞ്ഞാണ് എന്നാണ് സൂചന. കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റില്‍ താമസക്കാര്‍ ആരുമില്ലെന്നാണ് അറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യവകാശ കമ്മീഷൻ

Published

on

തിരുവനന്തപുരം: മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎ സ്ആർടിസി ഡ്രൈവർ യദുവിൻ്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാൻ മനുഷ്യാവകാശ കമ്മീഷ ൻ ഉത്തരവിട്ടത്. ആര്യ രാജേന്ദ്രനും സംഘവും ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചെന്നും കാണിച്ച് യദു കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് എടുത്തിരുന്നില്ല.

കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷി ക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തര വിട്ടു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷൽ അംഗവുമായ കെ. ബൈജു നാഥിന്റെ ഉത്തരവിൽ പറയുന്നു.മേയ് ഒമ്പതിന് തിരുവനന്തപുരത്ത് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നേമം സ്വദേശി എൽ.എച്ച്.യദു സമർപ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രൻ, ഡി. എൻ.സച്ചിൻ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെയാണ് പരാതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Thiruvananthapuram

കെ.കരുണാകൻ പിള്ള അനുസ്മരണം സംഘടിപ്പിച്ചു

Published

on

തിരുവനന്തപുരം: കേരള എൻജിഒ അസോസിയേഷൻ സ്ഥാപക നേതാവ് കെ.കരുണാകൻ പിള്ളയുടെ 7-ാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. എൻജിഒ ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജെ. എഡിസൺ,സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീ. വിഎസ് രാഘേഷ്, നോർത്ത് ജില്ലാ പ്രസിഡന്റ് ആർഎസ്. പ്രശാന്ത് കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ജോർജ്ജ് ആന്റണി, എൻആർ ഷിബി, വിപ്രേഷ്കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Continue Reading

Featured