മൂന്നു ലോക റെക്കോർഡുകൾ ഉൾപ്പെടെ ആറ് റെക്കോർഡുകൾ; ജയ്മോൾ ജെയിംസിനെ ആദരിച്ചു

പാലക്കാട്: കുട്ടികളുടെ സംഘടനയായ ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന ശിശുദിന വാരാഘോഷത്തിന്റെ ദേശീയതല ഉദ്ഘാടന ചടങ്ങിൽ ജവഹർ ബാൽമഞ്ച് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും താൻ വരച്ച ചിത്രത്തിന് മൂന്നു ലോക റെക്കോർഡുകൾ ഉൾപ്പെടെ ആറ് റെക്കോർഡുകൾ കരസ്ഥമാക്കിയ ഗ്രാൻഡ്മാസ്റ്ററുമായ ജയ്മോൾ ജെയിംസിനെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. ചടങ്ങിൽ എംപിമാരായ രമ്യ ഹരിദാസ്, വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എം എൽ എ, ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി വി ഹരി, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, ജില്ലാ ചെയർമാൻ എസ് ശ്രീനാഥ് തുടങ്ങിയവർ സന്നിഹിതരായി.

Related posts

Leave a Comment