ബി ജെ പി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം ആറ് പേര്‍ക്ക് പരിക്ക്

തിരുവല്ല : ഇരുവെള്ളിപ്പറ ഇടമനത്തറ കോളനിയില്‍ ബി ജെ പി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം ആറ് പേര്‍ക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു, ഇടമനത്തറ വൈശാഖിന്‍റെ ഭാര്യയും ഏഴു മാസം ഗര്‍ഭിണിയുമായ സുമി, കോളനി നിവാസികളായ അനില്‍, രതീഷ്, സൂരജ് , ജോബിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം. സി.പി.എം മഹിളാ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഇടമനത്തറ അനിലിന്‍റെ വീട്ടിലെ കിണറില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആര്‍ മനു തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവര്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലുമായി ചികിത്സ തേടി. ഇരുവിഭാഗങ്ങളിലുമായി 35 പേര്‍ക്കെതിരെ കേസെടുത്തതായി തിരുവല്ല സി.ഐ പറഞ്ഞു.

Related posts

Leave a Comment