ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ചെങ്ങന്നൂര്‍: ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ആലയിലാണ് ദാരുണ സംഭവം നടന്നത്.

ആല സ്വദേശിനി അതിഥി (24)യും കുഞ്ഞുമാണ് മരിച്ചത്.

ഇന്നലെ അര്‍ധ രാത്രിയോടെയാണ് സംഭവം നടന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെയാണ് കുഞ്ഞ് മരിച്ചത്. അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്ബൂതിരി രണ്ടു മാസം മുന്‍പ് കോവിഡ് ബാധിച്ച്‌ മരിച്ചിരരുന്നു. ഇതിന്റെ മനോ വിഷമത്തിലായിരുന്നു അതിഥിയെന്ന് ബന്ധുക്കള്‍ പറയുന്നു.

Related posts

Leave a Comment