Connect with us
,KIJU

Kerala

പുതുപ്പള്ളിയില്‍ പ്രഹരശേഷിയോടെ പ്രവര്‍ത്തിച്ചത് ആറ് സുപ്രധാന ഘടകങ്ങള്‍

Avatar

Published

on

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും സര്‍ക്കാറിനും പ്രഹരമായത് ആറു സുപ്രധാന ഘടകങ്ങള്‍. അതില്‍ ഏറ്റവും വലിയ ഘടകം ഉമ്മന്‍ചാണ്ടിയെന്ന സമാനതകളില്ലാത്ത വികാരമായിരുന്നു; എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുപോലും വോട്ടു ചോര്‍ത്തിയതിന് പിന്നില്‍ ഭരണവിരുദ്ധ തരംഗം ശക്തമാണെന്ന് തെളിയിക്കുന്നു. സാമുദായിക സംഘടനകളിലെ ഭിന്നിപ്പും കേരളാ കോണ്‍ഗ്രസിന്റെ ഇടപെടലും മുഖേന മധ്യകേരളത്തില്‍ യുഡിഎഫ് കോട്ടയില്‍ വിള്ളലുണ്ടാക്കാനുള്ള എല്‍ഡിഎഫിന്റെ ദീര്‍ഘകാല പദ്ധതിക്കേറ്റ തിരിച്ചടിയാണ്, തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും കാണുന്ന കൂറ്റന്‍ വിജയം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക എന്നതിനൊപ്പം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അധികകാലം എല്‍ഡിഎഫില്‍ നിലനില്‍പ്പില്ലെന്നതിന്റെ മുന്നറിയിപ്പ് കൂടിയായ് പുതുപ്പള്ളി മാറും. പുതുപ്പള്ളിയില്‍ സഹതാപ തരംഗമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാദവും നിരര്‍ത്ഥകമാവുകയാണ്. ഉമ്മന്‍ചാണ്ടിയോടുള്ള വികാരം ശക്തമാണെങ്കിലും അത് സ്‌നേഹതരംഗമാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. അതേസമയം പാലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇത്തരമൊരു വികാരം ദൃശ്യമായിരുന്നില്ല.

1. അദൃശ്യനായ ഉമ്മന്‍ചാണ്ടി: 53 വര്‍ഷക്കാലം പുതുപ്പള്ളിയുടെ വികാരമായ് നിറഞ്ഞു നിന്ന ഉമ്മന്‍ചാണ്ടി മരണശേഷവും ശക്തനാണെന്ന് വിളിച്ചോതുന്നു ജനവികാരം. തങ്ങള്‍ക്ക് ഏതു നേരവും പ്രാപ്യനും അഭയവുമായ ഒരു ജനപ്രതിനിധിയെയാണ് പുതുപ്പള്ളിക്കാര്‍ തിരഞ്ഞത്. അത് ചാണ്ടി ഉമ്മനിലൂടെ തുടരാനാവുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ തിരിച്ചറിഞ്ഞു. ജനക്ഷേമ വികസനമാണ് അഞ്ച് പതിറ്റാണ്ടായ് ഉമ്മന്‍ചാണ്ടി സാധ്യമാക്കിയത്. വികസനം എവിടെ എന്ന് ചോദിച്ച എല്‍ഡിഎഫിന് തങ്ങളുടെ ചുറ്റുപാടുമുള്ള മാറ്റവും തങ്ങളുടെ ജീവിതത്തില്‍ ഉമ്മന്‍ചാണ്ടി വരുത്തിയ മാറ്റവും ചൂണ്ടിക്കാട്ടിയാണ് പുതുപ്പള്ളിക്കാര്‍ മറുപടി നല്‍കിയത്.

Advertisement
inner ad

2. വേട്ടക്കാര്‍ക്ക് ശിക്ഷ: ജീവിച്ചിരിക്കെ ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സിപിഎം, മരണ ശേഷവും അദ്ദേഹത്തെയും കുടുംബത്തെയും പിന്തുടര്‍ന്ന് അക്രമിക്കുന്നത് പുതുപ്പള്ളിക്കാരെ സംബന്ധിച്ച് കണ്ടിരിക്കാനാവുന്ന കാര്യമായിരുന്നില്ല. സോളാര്‍ കേസുപോലുള്ളവ സിബിഐയും കോടതിയും തള്ളിയിട്ടും ഉമ്മന്‍ചാണ്ടിയെയും മക്കളായ ചാണ്ടിയെയും മറിയത്തിനെയും അച്ചുവിനെയും സിപിഎമ്മിന്റെ സൈബര്‍ പോരാളികള്‍ വെറുതെവിട്ടില്ല. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാവുന്ന സിപിഎം ബുദ്ധിജീവികള്‍ വരെ അച്ചു ഉമ്മനെ വളഞ്ഞിട്ട് അക്രമിച്ചു. അപവാദ പ്രചാരണവും വ്യക്തിഹത്യയും തുടര്‍ന്നതോടെ ആ കുടുംബത്തിന് വേണ്ടി പുതുപ്പള്ളിക്കാര്‍ മറുപടി നല്‍കുകയായിരുന്നു.

3. പിണറായി സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ്: മാസപ്പടിയും കോഴയും ധൂര്‍ത്തും മുഖമുദ്രയാക്കിയ, നികുതിഭാരത്താല്‍ ജനജീവിതം ദുസ്സഹമാക്കിയ പിണറായി സര്‍ക്കാറിന് കേരളത്തിന്റെ മറുപടിയാണ് പുതുപ്പള്ളിക്കാര്‍ ജനവികാരത്തിലൂടെ നല്‍കിയത്. മുഖ്യമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയ ഭാഗങ്ങളില്‍ പോലും സിപിഎമ്മിന് കനത്ത തിരിച്ചടിയുണ്ടായി. വീണ വിജയന്റെ മാസപ്പടിയും കൈതോലപ്പായ വിവാദവും ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ എല്‍ഡിഎഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും ചാണ്ടി ഉമ്മന്‍ മുന്നേറ്റമുണ്ടാക്കി. സ്ഥാനാര്‍ത്ഥി ജയ്ക്ക്.സി തോമസിന്റെയും മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന്റെയും സ്വന്തം ബൂത്തുകളിലും യുഡിഎഫ് കുതിച്ചു. പാര്‍ട്ടി വോട്ടില്‍ വലിയ ചോര്‍ച്ചയാണ് ഇവിടങ്ങളിലുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ഭരണത്തെ കൈവിടുകയാണെന്ന വ്യാഖ്യാനത്തിനും ഇത് ഇട നല്‍കുന്നു.

4. സാമുദായിക ഭിന്നിപ്പിന് തിരിച്ചടി: 2011 ലെ തെരഞ്ഞെടുപ്പില്‍ മണര്‍ക്കാട് മേഖലയിലുള്‍പ്പെടെ സിപിഎം നേട്ടം കൈവരിച്ചത് സഭാ വിശ്വാസികള്‍ക്കിടയിലെ ഭിന്നത മുതലെടുത്തായിരുന്നു. വിശ്വാസിയല്ലാത്ത ജയ്ക്ക് സി.തോമസ് വോട്ടുലക്ഷ്യമിട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തവണ അത്തരം മുതലെടുപ്പിന് വഴങ്ങി കൊടുക്കാന്‍ വിശ്വാസികള്‍ തയ്യാറായില്ല. മണര്‍ക്കാട് ഉള്‍പ്പെടെ യുഡിഎഫ് നേടിയ വലിയ കുതിപ്പ് അതിന്റെ തെളിവാണ്. വിവിധ സഭകളെ തമ്മില്‍ തെറ്റിക്കാനുള്ള എല്‍ഡിഎഫ് തന്ത്രം ദയനീയമായ് പാളി. മിത്ത് വിവാദത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടും എല്‍ഡിഎഫിന് തിരിച്ചടിയായി.

5. കോട്ടയം കോട്ട തന്നെ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാന്‍ സാധിച്ച ഘടകങ്ങളെല്ലാം അവരെ കൈവിടുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കണ്ടത്. കേരളാ കോണ്‍ഗ്രസ് (എം) അണികള്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങാതെ വോട്ടു ചെയ്‌തെന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ വോട്ടിങ് പാറ്റേണ്‍ അടിവരയിടുന്നു. തങ്ങളുടെ കേന്ദ്രത്തില്‍ വോട്ടു ചോര്‍ന്നതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ.മാണിക്ക് വിലപേശല്‍ ശക്തി നഷ്ടമാകും. കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിലെ രണ്ടാം കക്ഷി തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഐ ഈ അവസരം മുതലെടുക്കാനും ശ്രമിക്കും. ലോക്‌സഭയില്‍ കൂടുതല്‍ സീറ്റ് ചോദിക്കാനൊരുങ്ങുന്ന ജോസ് കെ.മാണിയെ ഈ പ്രഹരം ഇരുത്തിചിന്തിപ്പിക്കും. കെ.എം മാണി അഞ്ചു പതിറ്റാണ്ട് കൈവശം വെച്ച പാല കൈവിട്ടുപോയ സാഹചര്യത്തില്‍, പ്രത്യേകിച്ചും.

 6. എണ്ണയിട്ട യന്ത്രമായ് യുഡിഎഫ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ പോലെയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ കണ്ടത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംഘടനാ സംവിധാനം, കൃത്യതയാര്‍ന്ന ചുമതലകള്‍ വിഭജിച്ച് നല്‍കി താഴെത്തലത്തില്‍ ഇറങ്ങി, ചടുലവും ശാസ്ത്രീയവുമായ് പ്രവര്‍ത്തിച്ചതിന്റെ നേട്ടം കൂടിയാണ് പുതുപ്പള്ളിയില്‍ കാണുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനവും പ്രചാരണത്തില്‍ എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ ഉന്നയിച്ചതും ചാണ്ടി ഉമ്മന്റെ ‘കുത്തൊഴുക്കി’ന് വേഗത കൂട്ടി. ഈ വിജയം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സംസ്ഥാനത്താകെ ആവേശവും ഊര്‍ജ്ജവുമാകും എന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് രണ്ടഭിപ്രായമില്ല. 

ReplyForward

Kannur

കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് 

Published

on

കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ്  കെ. സുധാകരൻ എംപി. കരുത്തനായൊരു നേതാവിനെയാണു നഷ്ടപ്പെട്ടത്. നേരിട്ടു കാണണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ലെന്നും കെ സുധാകരൻ എംപി  പറഞ്ഞു.

കാനം രാജേന്ദ്രൻ്റെ വിയോഗം വളരെ ദുഃഖകരമാണ്. അനാരോഗ്യമുണ്ടെന്ന് അറിയാം. പക്ഷെ, ഇതുപോലൊരു സാഹചര്യത്തിൽ അത് എത്തിച്ചേരുമെന്നു ഒരിക്കലും കരുതിയില്ല. പ്രമേഹസംബന്ധമായ അസുഖവിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല-കെ. സുധാകരൻ പറഞ്ഞു.

Advertisement
inner ad

രാഷ്ട്രീയരംഗത്ത് വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോയ നേതാവാണ് കാനം. അഭിപ്രായം ആരുടെ മുൻപിലും തുറന്നുപറയാൻ സാധിക്കുന്ന കരുത്തുള്ള നേതാവായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സി.പി. ഐയ്ക്കും കരുത്തനായ നേതാവിനെയാണ് നഷ്‌ടമായത്. പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു. അഭേദ്യമായ ബന്ധമായിരുന്നു. നേരിട്ടു കാണണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരിട്ടുകാണണം, സംസാരിക്കണമെന്നെല്ലാം ഒന്നു രണ്ടു മാസമായി എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അനുശോചനസന്ദേശത്തിൽ കെ സുധാകരൻ എംപി പറഞ്ഞു.

Advertisement
inner ad
Continue Reading

Cinema

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Published

on

കൊച്ചി: സീരിയൽ- ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (24) അന്തരിച്ചു. ഷാർജയിൽ വെച്ചായിരുന്നു അന്ത്യം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ട്.
കാക്ക എന്ന ടെലിഫിലിമിലെ അഭിനയത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാകുന്നത്. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമി എന്ന കഥാപാത്രത്തെയാണ് ലക്ഷ്മിക അവതരിപ്പിച്ചത്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.

Continue Reading

Kerala

ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനം: സി.എം. സ്റ്റീഫൻ ഛായ ചിത്ര പ്രയാണ യാത്രക്ക് സ്വീകരണം നൽകി

Published

on

ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി ജില്ലാ സമ്മേളനഗരിയിൽ സ്ഥാപിക്കാനായി സ്ഥാപകനേതാവ്
സി.എം. സ്റ്റീഫന്റെ ഛായ ചി ത്രവും വഹിച്ച് കൊണ്ട് മാവേലിക്കര പുതിയ കാവ് പള്ളിയിലെ കബറിടത്തിൽ നിന്ന്മഹിള വിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീ രമണൻ നേതൃത്വം നൽകിയ പ്രയാണ യാത്രക്ക് ഐ.എൻ.ടി.യു.സി കുന്നത്തൂർ റീജീയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. വയ്യാങ്കര, ആനയടി, ചക്കുവള്ളി, ഭരണിക്കാവ്, കടപുഴ , ടോൾ ജംഗ്ഷൻ, കിഴക്കേ കല്ലട മൂന്ന് മുക്ക് എന്നിവിടങ്ങളിലാണു സ്വീകരണം നൽകിയത്.
സ്വീകരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാനനിർവ്വാഹ സമിതി അംഗം വി.വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. റീജീയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, കല്ലട രമേശ്, കാഞ്ഞിരവിള അജയകുമാർ , ബി. ത്രിദീപ് കുമാർ ,രമാഗോപാലകൃഷ്ണൻ , ഒ.ബി.രാജേഷ്, മീര . ആർ.പിള്ള, സുരേഷ് ചന്ദ്രൻ , ചന്ദ്രൻ കല്ലട,കുന്നത്തുർ ഗോവിന്ദപിള്ള , ടി.ആർ.ഗോപകുമാർ ,ശാന്തകുമാരി, അർത്തിയിൽ അൻസാരി, ആർ.ഡി.പ്രകാശ്, എൻ.സോമൻ പിള്ള , കടപുഴ മാധവൻ പിള്ള, ഗോപൻപെരുവേലിക്കര,
,വിനോദ് വില്ലേത്ത് , ഷിബു മൺറോ തുരുത്ത്, ബിജുരാജൻ , ലത്തീഫ് പെരുംകുളം, ബിനു മംഗലത്ത്, ഉമാദേവി, ഗിരീഷ് കുമാർ , എൻ.ശിവാനന്ദൻ , ദുലാരി തുടങ്ങിയവർ പ്രസംഗിച്ചു.
മഹിള വിഭാഗം ജില്ലാ ഭാരവാഹികളായനൂർ ജഹാൻ ഇബ്രാഹിം, ഷീജഭാസ്ക്കർ, എം. സാവിത്രി, ബിജി സോമരാജൻ, അസൂറ ബീവി , വസന്താ ഷാജി, ഷീബ തമ്പി , ഗ്രേസി, ഷീല പനയം തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

Featured