Connect with us
48 birthday
top banner (1)

Featured

തെലുങ്കാനയിൽ കോൺ​ഗ്രസിന്റെ ആറ് ​ഗ്യാരന്റി കാർഡുകൾ, 38 വാ​ഗ്ദാനങ്ങൾ

Avatar

Published

on

ഹൈദരാബാദ്: തെലങ്കാനയിൽ ആറ് ഗ്യാരൻറി കാർഡുകൾക്ക് പുറമേ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. 38- ഇന വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഗാന്ധി ഭവനിൽ വച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രകടനപത്രിക പുറത്തിറക്കുന്നത്. ബിആർഎസ് നടപ്പാക്കി വരുന്ന ക്ഷേമപദ്ധതികളുടെ ഒരു പടി മുകളിൽ കടന്നുള്ള വാഗ്ദാനങ്ങൾ.

വിവാഹം കഴിക്കാൻ പോകുന്ന വധുക്കൾക്ക് ഒരു ലക്ഷം രൂപയും പത്ത് ഗ്രാം സ്വർണവും നൽകുന്ന ഇന്ദിരമ്മ ഗിഫ്റ്റ് സ്കീം പത്രികയിലുണ്ട്. എല്ലാ വിദ്യാർഥികൾക്കും സൗജന്യ ഇൻറർനെറ്റ്, 18 വയസ്സിന് മുകളിലുള്ള കോളേജിൽ പോകുന്ന എല്ലാ വിദ്യാർഥിനികൾക്കും സൗജന്യ ഇലക്ട്രിക് സകൂട്ടർ, എല്ലാ കോളേജ് വിദ്യാർഥികൾക്കും 5 ലക്ഷം രൂപ സഹായം നൽകുന്ന വിദ്യാ ഭരോസ കാർഡ് തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.

Advertisement
inner ad

പാവപ്പെട്ടവർക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പറയുന്നു. സംസ്ഥാനത്ത് എസ്‍സി-എസ്‍ടി വിഭാഗങ്ങൾക്ക് ഭൂമിയുണ്ടെങ്കിൽ വീട് വയ്ക്കാൻ 6 ലക്ഷം രൂപ വരെ നൽകും. അതില്ലാത്തവർക്ക് സർക്കാർ ഇന്ദിരമ്മ പദ്ധതിയിൽ വീടുകൾ വച്ച് നൽകും. ഒഴിഞ്ഞ് കിടക്കുന്ന 2 ലക്ഷം സർക്കാർ തസ്തികകളിലേക്ക് നിയമനം നടത്തുമെന്നും അധികാരത്തിലെത്തിയാൽ ഉടൻ ഒബിസി സെൻസസ് (ജാതി സെൻസസ്) പ്രഖ്യാപിക്കുമെന്നും പത്രികയിൽ പറയുന്നു.

സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പാർട്ണർ ജോലികൾ ചെയ്യുന്നവർക്ക് സാമൂഹ്യസുരക്ഷാ സ്കീം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പത്രികയിൽ 10 പുതിയ ന്യൂനപക്ഷ ക്ഷേമബോർഡുകൾക്ക് കൂടുതൽ ഫണ്ടും വാഗ്ദാനം ചെയ്യുന്നു. ഇവയടക്കം 38 ഇന വാഗ്ദാനങ്ങളാണ് കോൺഗ്രസ് ജനത്തിന് മുന്നിൽ വയ്ക്കുന്നത്. ഇക്കുറി സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.

Advertisement
inner ad

Featured

ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.

Advertisement
inner ad

ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.

Advertisement
inner ad
Continue Reading

Featured

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.

രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Accident

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

Published

on

അമരാവതി: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.

പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.

Advertisement
inner ad
Continue Reading

Featured