ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടി

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണ കള്ളക്കടത്തു കേസിൽ പ്രതിചേർക്കപ്പെട്ട ആളുമായ എം.ശിവശങ്കറെ ഒരു സസ്പെൻഷൻ നിലനിൽക്കെ പുതിയ കാരണം ചൂണ്ടിക്കാട്ടി വീണ്ടും സസ്പെൻഡ് ചെയ്തു. ആദ്യ സസ്പെൻഷന്റെ കാലാവധി ഈ മാസം 15ന് പൂർത്തിയാകാനിരിക്കെയാണ് സർക്കാർ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി പുതിയ സസ്പെൻഷൻ ഉത്തരവിറക്കിയിരിക്കുന്നത്.

സ്വർണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാൻ ഇടപെട്ടതു സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു സർക്കാർ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു 2020 ജൂലൈ 16ന് ഒരു വർഷത്തേക്കുള്ള ആദ്യ സസ്പെൻഷൻ.

Related posts

Leave a Comment