ശിവൻകുട്ടി തുടരുന്നതിൽ ഘടകകക്ഷികൾക്ക് അതൃപ്തി ; പിന്തുണ പ്രഖ്യാപിക്കാതെ സിപിഐ

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി നിരീക്ഷണം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്കെതിരായ സാഹചര്യത്തിൽ പ്രതിപക്ഷവും പൊതുസമൂഹവും മന്ത്രിയുടെ രാജിയ്ക്കായി മുറവിളി കൂട്ടുകയാണ്. ഈ സാഹചര്യത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികളും ശിവൻകുട്ടി ഏതാണ്ട് കൈവിട്ട മട്ടിലാണ്. പ്രധാനഘടകകക്ഷികളിലൊന്നായ സിപിഐ ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളോട് കുറച്ചുനാളായി അതൃപ്തി ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.ശിവൻ കുട്ടിക്കെതിരെ നിയമസഭയിൽ പ്രതിഷേധം ശക്തമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ശിവൻകുട്ടി രാജിവയ്ക്കേണ്ടതില്ലെന്നു നിയമസഭയിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പരിപൂർണ്ണ പിന്തുണ നൽകുമ്പോഴും ഘടകകക്ഷികൾ പലതും ആ പിന്തുണയ്ക്ക് ഒപ്പം നിൽക്കുന്നില്ല.

ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ ഇടതുമുന്നണിയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അത് നിൽക്കെ ഇത്തരമൊരു സാഹചര്യത്തിൽ മന്ത്രിയെ കൈവിട്ട ഘടകകക്ഷികളുടെ നോട്ടം വിദ്യാഭ്യാസ മന്ത്രി പദവിയിൽ തന്നെയാണ്. എന്നാൽ മുഖ്യമന്ത്രി കടുത്ത പിന്തുണ നൽകുന്ന ആശ്വാസത്തിലാണ് ശിവൻകുട്ടി. ശിവൻ കുട്ടിക്ക് വേണ്ടി വാദിക്കുവാൻ ഘടകകക്ഷികളുടെ പ്രധാനപ്പെട്ട നേതാക്കന്മാർ രംഗത്ത് വരാത്തതും ഈ വിയോജിപ്പ് തുറന്നുകാട്ടുന്നു.

Related posts

Leave a Comment