രാജിയിൽ പിന്നോട്ടില്ല ; ശിവൻകുട്ടിയെ പരസ്യവിചാരണ ചെയ്തു കെ എസ് യു

കോട്ടയം: ക്രിമിനൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെ എസ് യു പ്രതിഷേധ പ്രകടനവും പരസ്യ വിചാരണയും നടത്തി. പൊതുമുതൽ നശിപ്പിച്ചതിനും പൊതു സ്ഥലത്ത് നഗ്നത പ്രദർശിപ്പിച്ചതിനും ജാമ്യം കിട്ടാത്ത കേസുകളിൽ പ്രതിയായ ശിവൻകുട്ടിയെ കുറ്റപത്രം വായിച്ചു പരസ്യവിചാരണ ചെയ്ത് തൂക്കിലേറ്റി. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ മാതൃകയിൽ ഒരു തലമുറയെ ഗുണ്ടായിസത്തിലേയ്ക്ക് നായിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ എസ് യു ജില്ലാ പ്രസിഡന്റ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അഡ്വ. ഡെന്നിസ് ജോസഫ്, വസന്ത് തെങ്ങുമ്പള്ളി, ബിബിൻ വർഗ്ഗീസ്, അരുൺ കൊച്ചുതറപ്പിൽ, ബിബിൻ സ്കറിയ, അലിൻ ജോസഫ്, ജിത്തു ജോസ് ഏബ്രഹാം, സെബാസ്റ്റ്യൻ ജോയ്, നെസിയ മുണ്ടപ്പള്ളി, ആൻ മരിയ, ജെനിൻ ഫിലിപ്പ്, റിച്ചി സാം ലൂക്കോസ്, അബു താഹിർ, സക്കീർ ചങ്ങംപള്ളി, രാഷ്മോൻ ഒത്താറ്റിൽ, ലിബിൻ ആന്റണി, പാർഥിവ് സലിമോൻ, എഡ്വിൻ അപ്പോഴി, അർജുൻ കുറിച്ചി, രജിത് എം കെ, ബെഞ്ചമിൻ തോമസ്, അനൂപ് കെ എസ് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment