ശിവൻകുട്ടി തറ ഗുണ്ടാ ; മുഖ്യമന്ത്രിക്ക് നാണവും മാനവുമില്ല : കെ സുധാകരൻ

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയെ തറ ഗുണ്ടയെന്ന് കെ.പി.സി.സി പ്രസിഡന്റ്. മുഖ്യമന്ത്രിയും പാര്‍ട്ടിയും ശിവന്‍കുട്ടിയെ സംരക്ഷിക്കുന്നത് നാണവും മാനവുമില്ലാത്തതിനാലെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി. ശിവന്‍കുട്ടിയേപ്പോലൊരാള്‍ വിദ്യാഭ്യാസമന്ത്രിയായി വേണ്ടെന്ന് കേരളത്തിലെ രക്ഷിതാക്കളും പറഞ്ഞ് തുടങ്ങിയെന്ന് വി.ഡി.സതീശനും പറഞ്ഞു. നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടേണ്ട മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തിയത്. ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്തെ ധര്‍ണയില്‍ കെ.സുധാകരന്‍ കടന്നാക്രമിച്ചു.

Related posts

Leave a Comment