‘ഇന്ത്യയിൽ മുപ്പത്തിയഞ്ച് സംസ്ഥാനങ്ങൾ ആണല്ലോ’ ; വീണ്ടും മണ്ടത്തരവുമായി വിദ്യാഭ്യാസ മന്ത്രി ; ശിവൻകുട്ടിക്കെതിരെ ട്രോൾ വർഷം

തിരുവനന്തപുരം : വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടിക്ക് വീണ്ടും പിഴവ്. വാർത്താ സമ്മേളനത്തിനിടെയിലാണ് ശിവൻ കുട്ടിക്ക് വീണ്ടും പിഴവ് സംഭവിച്ചത്. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് മണ്ടത്തരം മന്ത്രി പറഞ്ഞത്.’ഇന്ത്യയിൽ മുപ്പത്തിയഞ്ച് സംസ്ഥാനങ്ങൾ ആണല്ലോ, അതിൽ ഇരുപത്തിമൂന്ന് എണ്ണം തുറന്നല്ലോ’ എന്നിങ്ങനെയാണ് വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളും മന്ത്രിയുടെ മണ്ടത്തരവും സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്.വലിയ ട്രോൾ വർഷമാണ് മന്ത്രിക്കെതിരെ നിരന്തരം ഉണ്ടാകുന്നത്.

Related posts

Leave a Comment