‘സ്കൂൾ തുറന്നാൽ ആദ്യം ചേർക്കേണ്ട കുട്ടി ശിവൻകുട്ടി’: പത്മജ വേണുഗോപാൽ

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. ‘സ്കൂൾ തുറന്നാൽ ആദ്യം ചേർക്കേണ്ട കുട്ടി ശിവൻകുട്ടി’ ആണെന്നാണ് പത്മജ വേണുഗോപാലിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പ്രതികരണം.

ആരോഗ്യ മന്ത്രി വീണ ജോർജിനൊപ്പം വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നാക്കുപിഴ സംഭവിച്ചത്. വാർത്താസമ്മേളനത്തിൽ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളല്ലേ എന്ന് വി ശിവൻകുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചതിനെ തുടർന്ന് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അതിന്റെ വീഡിയോയും പത്മജ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലും സ്കൂൾ തുറന്നു അല്ല, 23 സംസ്ഥാനങ്ങളിലും സ്‌കൂൾ തുറന്നു’ എന്നായിരുന്നു മന്ത്രിയുടെ പരാമർശം.

നേരത്തെ, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും വി. ശിവൻകുട്ടിയുടെ നാക്കുപിഴയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ നാക്കുപിഴയെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറബ്ബ് പരിഹസിച്ചത്. ‘ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടും’ – എന്നായിരുന്നു അബ്ദുറബ്ബിന്റെ കുറിപ്പ്. കൂടാതെ ഇന്ത്യയുടെ ഭൂപടവും പോസ്റ്റിൽ ചേർത്തു.

Related posts

Leave a Comment