ഒരു ഗുണ്ടയ്ക്ക് പറ്റിയ വകുപ്പ് അല്ല ശിവൻകുട്ടിക്ക് ലഭിച്ചത് ; ഡി.വൈ.എഫ്.ഐയ്ക്ക് മറുപടിയുമായി കെ.സുധാകരന്‍


തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പറഞ്ഞതില്‍നിന്നും പിന്നോട്ടില്ല. ഇതിനേക്കാള്‍ എത്രയോ നാറിയ വര്‍ത്തമാനം പ്രതിപക്ഷ നേതാക്കളെക്കുറിച്ച് പറയുന്നു. ഒരു ഗുണ്ടയ്ക്കു പറ്റിയ വകുപ്പല്ല ശിവന്‍കുട്ടിയ്ക്കു ലഭിച്ചത്. വനമോ മറ്റേതെങ്കിലും വകുപ്പോ നല്‍കിയാല്‍ മതിയായിരുന്നു. ശിവന്‍കുട്ടിയെപ്പോലൊരു മന്ത്രിയെ ഇതുവരെയുള്ള ഒരു കെ.പി.സി.സി പ്രസിഡന്റും കണ്ടിട്ടില്ല. അതുകൊണ്ടാണു അവരാരും തന്നെപ്പോലെ പ്രതികരിക്കാത്തതെന്നും ഡി.വൈ.എഫ്.ഐയ്ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. കെ.ടി ജലീല്‍ മോഹഭംഗം വന്ന നേതാവാണ്. മനസ് നിയന്ത്രണത്തില്‍ നില്‍ക്കാത്തതിനാലാണ് ജലീല്‍ പലതും പറയുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Related posts

Leave a Comment