‘ശിവന്‍’ മുഖ്യമന്ത്രിയായ മധ്യപ്രദേശിനെ കോവിഡ് ബാധിക്കില്ലെന്ന് ബിജെപിനേതാവ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഭോപ്പാൽ: ശിവൻ മുഖ്യമന്ത്രിയും വിഷ്ണു പാർട്ടി അധ്യക്ഷനുമായിരിക്കുന്ന മധ്യപ്രദേശിനെ കോവിഡ് ബാധിക്കില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയേയും സൂചിപ്പിച്ചുകൊണ്ടായിരുന്നു ട്വിറ്ററിലൂടെ തരുൺ ചുഗിന്റെ പ്രസ്താവന.

ശിവൻ മുഖ്യമന്ത്രിയും വിഷ്ണു സംസ്ഥാന അധ്യക്ഷനുമായിരിക്കുന്ന മധ്യപ്രദേശിനെ കോവിഡ് എങ്ങനെ ബാധിക്കാനാണ്?, തരുൺ ചുഗ് ട്വീറ്റ് ചെയ്തു.

അതേസമയം, ബിജെപി നേതാവിന്റെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത രംഗത്തെത്തി. ബിജെപി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തി ബിജെപി പ്രവർത്തകരുടെ കൈയടി വാങ്ങാനാണ് ശ്രമിക്കുന്നത്. ജനുവരി-മെയ് മാസങ്ങളിൽ മധ്യപ്രദേശിൽ 3.28 ലക്ഷം ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സാധാരണ മരണനിരക്കിനേക്കാൾ 54 ശതമാനം കൂടുതലാണ് ഇത്. ബിജെപി പ്രവർത്തകരോ അവരുടെ കുടുംബങ്ങളിലുള്ളവരോ ആയ 3500 പേർ കോവിഡ് ബാധിച്ച് മരണപ്പെട്ടതായി ബിജെപി നേതാവ് തന്നെ സമ്മതിക്കുന്നുണ്ടെന്നും മധ്യപ്രദേശ് കോൺഗ്രസ് വക്താവ് കൂടിയായ ഗുപ്ത പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് മഹാമാരി അതിഭീകരമായി ബാധിച്ചപ്പോൾ ഈ ശിവനും വിഷ്ണുവും എവിടെയായായിരുന്നു? അവർ ഉറങ്ങുകയായിരുന്നോ? ഭാവിയിൽ അവർ എങ്ങനെയാണ് കോവിഡിനെ നേരിടുകയെന്നും ഗുപ്ത ചോദിച്ചു.

Related posts

Leave a Comment