സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വയനാട്ടിലെ മഠത്തിൽ തുടരാമെന്ന് കോടതി

കൊച്ചി : സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വയനാട്ടിലെ മഠത്തിൽ തുടരാമെന്ന് കോടതി. അന്തിമ വിധി വരുന്നതുവരെ കാരക്കാമല മഠത്തിൽ തുടരാനാണ് അനുമതി. മാനന്തവാടി മുൻസിഫ് കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ, മഠത്തിൽ നിന്നും ഒഴിയണമെന്ന അധികൃതരുടെ നിർദേശത്തിനെതിരെയാണ് ലൂസി കളപ്പുര കോടതിയെ സമീപിച്ചത്. കാരക്കാമല കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നു എന്നാരോപിച്ച് ലൂസി കളപ്പുര നേരത്തെ നിരാഹാര സമരം നടത്തിയിരുന്നു.കാരക്കാമല കോൺവെന്റിൽ അല്ലാതെ മറ്റെവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ, സിസ്റ്റർ ലൂസിക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു.

Related posts

Leave a Comment