കല്പന, സുനിത, ഇപ്പോള്‍ ശിരിഷയും; ആകാശത്തിന്‍റെ അതിരു കടന്ന് ഇന്ത്യന്‍ സ്ത്രീരത്നങ്ങള്‍

ന്യൂയോര്‍ക്ക്ഃ കല്പന ചൗള, സുനിത വില്യംസ്. ഇന്ത്യന്‍ സ്ത്രീ ശക്തിയെ ആകാശത്തിന്‍റെ അതിരു കടത്തിവിട്ട അത്ഭുതപ്രതിഭകള്‍. ഇവരുടെ നിരയിലെ മൂന്നാമത്തെയാളായി തെലുങ്ക് നാട്ടില്‍ വേരുകളുള്ള പെണ്‍കൊടി ശിരിഷ ബാന്ദ്ലയും ബഹിരാകാശം തൊട്ടു. മള്‍ട്ടി ബില്യന‌റുൂം വെര്‍ജിന്‍ ഗ്യാലക്റ്റിക് മേധാവിയുമായ റിച്ചഡ് ബ്രാന്‍ഡിസണൊപ്പം ഇന്നു രാത്രി ബഹിരാകാശത്തെത്തുമ്പോള്‍ ശിരിഷ കുറിച്ചതു പുതിയ ചരിത്രം. ബഹിരാകാശ സഞ്ചാരിയായ മൂന്നാമത്തെ ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ ബഹുമതി.

പഴയ ആന്ധ്രപ്രദേശിലെ ഗുണ്ടൂരുകാരി. ഇന്നു രാത്രി ഒന്‍പതു മണിക്ക് ശിരിഷ ഉള്‍പ്പെട്ട ആറംഗ സംഘം ബഹിരാകാശം തൊട്ടു. വെര്‍ജിന്‍ ഗ്യാലക്റ്റിക് നിര്‍മിച്ച ബഹിരാകാശയാനം വിഎസ്എസ് യൂണിറ്റിന്‍റെ വിക്ഷേപണവും ബഹിരാകാശ പ്രവേശനവും വന്‍ വിജയം. രണ്ടു പൈലറ്റുമാരും നാലു യാത്രക്കാരുമാണ് ഈ ബഹിരാകാശ വിമാനത്തിലുള്ളത്. രാത്രി എട്ടിന് പറന്നുയര്‍ന്ന വിമാനം ഒന്‍പതു മണിയോടെ ബഹിരാകാശത്തെത്തി.

കല്പന ചൗളയാണ് ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ ഗഗനചാരി. ഹരിയാനയിലെ കര്‍ണൂലില്‍ ജനിച്ച കല്പന ഉപരിപഠനത്തിനു യുഎസിലെത്തി, സൈനിക ഗവേഷണ ബഹിരാകാശ പഠന സംഘങ്ങളുടെ ഭാഗമായി. 2003 ഫെബ്രുവരി ഒന്നിനുണ്ടായ കൊളംബിയ ബഹിരാകാശ ദുരന്തത്തില്‍ രക്തസാക്ഷിയായി.

സുനിത വില്യംസും ഇന്ത്യന്‍ വംശജയാണെങ്കിലും യുഎസ് പൗരത്വം ലഭിച്ചയാളാണ്. അമ്മ യുഎസ് പൗര. അച്ഛന്‍ ദീപക് പാണ്ഡെ ഗുജറാത്തില്‍ നിന്ന് യുഎസിലെത്തിയ കുടിയേറ്റക്കാരനായിരുന്നു.

Related posts

Leave a Comment