ചിങ്ങ മാസപൂജ; ശബരിമല നടതുറപ്പ് നാളെ

തിരുവനന്തപുരം: ചിങ്ങമാസ പൂജയ്ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിക്കും.തുടര്‍ന്ന് അയ്യപ്പഭക്തര്‍ക്ക് പതിനെട്ടാം പടികയറിയുള്ള ദര്‍ശനത്തിന് അനുമതി ലഭിക്കും.17 മുതല്‍ 21 വരെയാണ് ശബരിമല ,മാളികപ്പുറം ക്ഷേത്രനടകള്‍ തുറന്നിരിക്കുക.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം.കൂടാതെ നിലയ്ക്കലില്‍ എത്തിച്ചേരുന്ന അയ്യപ്പഭക്തന്‍മാര്‍ക്ക് സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 ന് പുലര്‍ച്ചെ അഞ്ചിനാണ് നടതുറപ്പ്.പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടി നട അടയ്ക്കും. ഓണനാളുകളിലെ പൂജകള്‍ക്കായി സെപ്റ്റംബര്‍ ആറിന് വൈകിട്ട് നടതുറന്ന് ശനിയാഴ്ച നടയടയ്ക്കും.

Related posts

Leave a Comment