പോപ്പ് ​ഗായകൻ കൃഷ്ണ കുമാർ കുന്നത്ത് അന്തരിച്ചു

കോൽക്കത്ത: പോപ് ഗായകനും മലയാളിയുമായ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. കഴിഞ്ഞ ദിവസം പാട്ട് വേദിയിൽ കുഴഞ്ഞു വീണു മരിച്ച ഇടവ ബഷീറിനെപ്പോലെയാണ് കെകെയുടെയും അന്ത്യം. പാടിയ പാട്ട് മുഴുമിപ്പിച്ചു നിമിഷങ്ങൾക്കകം കുഴഞ്ഞു വീഴുകയായിരുന്നു. കോൽക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കെകെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണ കുമാറിന്റെ മരണം ഇന്ത്യൻ പോപ്പ് സം​ഗീതത്തിന് തീരാനഷ്ടമാണ്. നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുൻപ് മരിച്ചിരുന്നു. . കോൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ പങ്കെടുത്ത ഉടനേയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പായത്.
സി.എസ് മേനോൻ- കുന്നത്ത് കനകവല്ലി ദമ്പതികളുടെ മകനായി ഡൽഹിയിലാണ് കൃഷ്ണ കുമാർ ജനിച്ചത്. ചെറുപ്പം മുതൽ സം​ഗീതത്തോട് ആഭിമുഖ്യം കാണിച്ചിരുന്ന കൃഷ്ണ കുമാർ പരസ്യ​ഗാനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡൽഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ​ഗാനരം​ഗത്തേക്കു തിരിഞ്ഞു. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെയാണ് പോപ് ​ഗാനരം​ഗത്തെത്തുന്നത്. പാൽ എന്ന ആൽബത്തിലൂടെ രാജ്യം ശ്രദ്ധിക്കുന്ന പാട്ടുകാരനായി. എ.ആർ. റഹമാനാണ് സിനിമാ പിന്നണി ​ഗാന രം​ഗത്തേക്കു കൈപിടിച്ചു കൊണ്ടു വന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, ബം​ഗാളി തുടങ്ങിയ ഭാഷകളിൽ നാലായിരത്തോളം ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പുതിയ മുഖം എന്ന മലയാള ചിത്രത്തിനു വേണ്ടിയും പാടി.

Related posts

Leave a Comment