Connect with us
48 birthday
top banner (1)

Entertainment

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി

Avatar

Published

on

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ചു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.

Entertainment

മനം കവര്‍ന്ന് ‘മദ്രാസ് മലര്‍’ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അര്‍ജുനും ശ്രീതുവും

Published

on

ബിഗ് ബോസ് താരങ്ങളായ അര്‍ജുനും ശ്രീതുവും പ്രധാന വേഷങ്ങളിലെത്തിയ ‘മദ്രാസ് മലര്‍’ തമിഴ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. സിനിമയെ വെല്ലുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങി 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ആറര ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ചെറിയൊരു ലവ് സ്റ്റോറിയുടെ അകമ്പടിയോടെ മനോഹരമായ രണ്ട് റൊമാന്റിക് ഗാനങ്ങളുമായി ഒരുക്കിയിരിക്കുന്ന വീഡിയോ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ്. മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയായിരുന്നു ‘മദ്രാസ് മലര്‍’ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയത്. സിനിമാ രംഗത്ത് ഉള്ളവരടക്കം നിരവധിപേരാണ് ‘മദ്രാസ് മലര്‍’ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Advertisement
inner ad

ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ് മദ്രാസ് മലര്‍. ജിസ് ജോയിയുടെ വോയ്‌സ് ഓവറോടെയാണ് വീഡിയോയുടെ തുടക്കം. അര്‍ജുനും ശ്രീതുവിനും പുറമെ തമിഴ് ബിഗ് ബോസ് താരം ആയിഷ സീനത്തും പ്രധാന വേഷത്തിലുണ്ട്. വിനീത് ശ്രീനിവാസന്‍, ആര്യ ദയാല്‍, അഭിജിത്ത് ദാമോദരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

മനു ഡാവിഞ്ചി സംവിധാനം ചെയ്തിരിക്കുന്ന മ്യൂസിക്കല്‍ ഷോര്‍ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് നടന്‍ കോട്ടയം പ്രദീപിന്റെ മകന്‍ വിഷ്ണു ശിവപ്രദീപിന്റേതാണ്. പയസ് ഹെന്റ്രി, വൈശാഖ് രവി എന്നിവരാണ് നിര്‍മ്മാതാക്കള്‍. മുകുന്ദന്‍ രാമന്‍, ടിറ്റോ പി തങ്കച്ചന്‍ എന്നിവരുടെ വരികള്‍ക്ക് അജിത് മാത്യുവാണ് ഈണം നല്‍കിയിരിക്കുന്നത്. സിനോജ് പി അയ്യപ്പന്‍, ആമോഷ് പുതിയാട്ടില്‍ എന്നിവരാണ് ഛായാഗ്രഹണം.

Advertisement
inner ad

ഒരു സിനിമ കാണുന്ന ഫീല്‍ ലഭിക്കുന്ന രീതിയിലാണ് മദ്രാസ് മലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിനകം ഇന്‍സ്റ്റഗ്രാം റീലുകളിലടക്കം ഇതിലെ ഈണങ്ങള്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. റീല്‍സില്‍ ഇതിലെ ഗാനങ്ങള്‍ക്ക് 18 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടാനായിട്ടുമുണ്ട്. രണ്ടാം ഭാഗവും ഉണ്ടാകും എന്ന രീതിയിലാണ് ഷോര്‍ട് ഫിലിം അവസാനിപ്പിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Cinema

നയൻ‌താരയ്ക്ക് തിരിച്ചടി; ധനുഷ് നൽകിയ കേസ് നിലനിൽക്കും

Published

on

നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസ് നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയുമുൾപ്പെടടെയുള്ള പകര്‍പ്പവകാശം ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസിനാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നാണ് ധനുഷിൻ്റെ വാദം. എന്നാല്‍, ധനുഷിന്റെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നല്‍കിയ ഹര്‍ജി തീയതി വ്യക്തമാക്കാതെ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു. ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം. ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിക്കെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement
inner ad
Continue Reading

Entertainment

ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം ഒന്നരമിനിറ്റില്‍ നിന്ന് മൂന്ന് മിനിറ്റിലേക്ക് വര്‍ധിപ്പിക്കാനൊരുങ്ങി മെറ്റ

Published

on

ഇന്‍സ്റ്റഗ്രാം റീലുകളുടെ ദൈര്‍ഘ്യം ഒന്നരമിനിറ്റില്‍നിന്ന് മൂന്ന് മിനിറ്റിലേക്ക് വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. സമയം തികയുന്നില്ലെന്ന കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ഏറെ കാലത്തെ പരാതികൂടിയാണ് മെറ്റ ഇതോടെ തീര്‍പ്പാക്കുന്നത്. നിലവില്‍ ദൈര്‍ഘ്യമേറിയ വിഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം. എന്നാല്‍ ഇത് റീലായല്ല, മറിച്ച് സാധാരണ പോസ്റ്റായാണ് വന്നിരുന്നത്.

വിഡിയോ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡിലെ മാറ്റം, വീഡിയോ എഡിറ്റിങ് ആപ്പായ എഡിറ്റ്‌സിന്റെ അവതരണം എന്നിവയും മെറ്റ പ്രഖ്യാപിച്ച മാറ്റങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നിലവില്‍ സമചതുരാകൃതിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ഗ്രിഡ് കാണാന്‍ കഴിയുക. ഇത് ദീര്‍ഘചതുരാകൃതിയിലാകും ഇനിമുതല്‍ ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അനാവശ്യമായി ക്രോപ് ചെയ്ത് കാണുന്നതിനേക്കാള്‍ ഇങ്ങനെ കാണാനാകും ആളുകള്‍ക്ക് ഇഷ്ടമെന്നാണ് ഇന്‍സ്റ്റ മേധാവി ആദം മോസെരിയുടെ അഭിപ്രായം.

Advertisement
inner ad

റീല്‍സിനെ പ്രത്യേകമായി കാണിക്കുന്നിടത്തും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സുഹൃത്തുക്കള്‍ ലൈക്ക് ചെയ്ത വീഡിയോകള്‍ പ്രത്യേകമായി കാണിക്കുന്ന സംവിധാനം കൂടി അവതരിപ്പിക്കുകയാണ് ഇന്‍സ്റ്റഗ്രാം ചെയ്തിരിക്കുന്നത്. പ്രത്യേക ഫീഡിലാണ് ഈ വീഡിയോകള്‍ കാണാന്‍ കഴിയുക. ആദ്യഘട്ടത്തില്‍ തെരഞ്ഞടുക്കപ്പെട്ട ചില രാജ്യങ്ങളില്‍ മാത്രമാണ് മാറ്റങ്ങള്‍ ലഭ്യമാകുക. മറ്റിടങ്ങളിലേക്ക് പിന്നീട് ഈ മാറ്റങ്ങളെത്തും.

ഉന്നത നിലവാരമുള്ള വിഡിയോ, ഡ്രാഫ്റ്റ് വിഡിയോകള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഓപ്ഷന്‍ എന്നിവ അടങ്ങുന്നതാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച എഡിറ്റ്‌സ് ആപ്പ്. അതേസമയം ആപ്പ് ഇതുവരെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടില്ല. മാര്‍ച്ച് 13-നാകും ആപ്പ് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്.

Advertisement
inner ad
Continue Reading

Featured