സിന്ധു ക്വാര്‍ട്ടറില്‍, അമ്പെയ്ത്തില്‍ അതനുദാസിനു വിജയം

ടോക്കിയോഃ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായ വനിതകളുടെ ബാഡ്മിന്‍റണില്‍ പി.വി. സിന്ധുവിന് ഉജ്വല വീജയം. ഡെന്മാര്‍ക്കിന്‍റെ മിയ ബ്ലിച്ച്ഫെല്‍‌റ്റിനെ 21-15, 21-13 സെറ്റുകള്‍ക്കാണു സിന്ധു കീഴടക്കിയത്. വിജയം ആധികാരികം. ലോക പന്ത്രണ്ടാം നമ്പര്‍ താരമാണ് മിയ. സിന്ധു ഏഴാം നമ്പര്‍ താരവും. പുരുഷന്മാരുടെ അമ്പെയ്ത്തില്‍ അതനു ദാസ് വിജയിച്ചു. വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി പ്രീക്വാര്‍ട്ടറിലെത്തി.

പുരുഷന്മാരുടെ 91 കിലോഗ്രാം സൂപ്പര്‍ ഹെവി ബോക്സിംഗില്‍ ഇന്ത്യയുടെ സതീശ് കുമാര്‍ ജമൈക്കന്‍ താരം റിക്കാഡോ ബ്രൗണിലെ പരാജയപ്പെടുത്തി. സ്കോര്‍: 4-1

Related posts

Leave a Comment