Connect with us
head

Featured

സിൽവർ ലൈൻ: ജനങ്ങളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

Staff Reporter

Published

on

സഭയിൽ പ്രതിപക്ഷ പ്രതിഷേധം, ഇറങ്ങിപ്പോക്ക്

Advertisement
head

തിരുവനന്തപുരം: എന്തൊക്കെ പ്രക്ഷോഭം നടത്തിയാലും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സർക്കാർ പിന്നോട്ടു പോയതെന്ന് കരുതേണ്ടെന്നും നിയമസഭയിൽ ജനങ്ങളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രക്ഷോഭത്തിൽ വിജയിച്ചു എന്ന് ആരും കരുതരുത്. പദ്ധതിയിൽ നിന്ന് സർക്കാർ തൽക്കാലം പിന്നോട്ടു പോയതിൽ പ്രതിഷേധക്കാർക്ക് അൽപം ആശ്വാസം കിട്ടുമായിരിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ തുടർ നടപടികളുമായി മുന്നോട്ടുപോകും.
അരിയാഹാരം കഴിക്കുന്നവർ പദ്ധതിക്കൊപ്പം നിൽക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ഭീഷണി മുഴക്കി. കേന്ദ്രത്തിന്റെ അനുമതി പോലും ലഭിക്കുന്നതിന് മുമ്പ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി കോടികൾ ചെലവഴിച്ചത് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗം റോജി എം ജോൺ അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി ധാർഷ്ട്യം ആവർത്തിച്ചത്. പദ്ധതിക്ക് വേണ്ടി മഞ്ഞക്കുറ്റി നാട്ടി അളന്നു തിരിച്ച ഭൂമി വിൽക്കാനോ പണയം വെച്ച് ബാങ്കിൽ നിന്ന് വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതി നിലനിൽക്കുന്നതിനാൽ പദ്ധതി നോട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് റോജി എം ജോൺ ആവശ്യപ്പെട്ടു. ഇടതുസർക്കാരിന്റെ പിടിപ്പുകേടിന്റെ സ്മാരകമായി നിലനിൽക്കുകയാണ് മഞ്ഞക്കുറ്റികൾ. എന്ന് നടക്കുമെന്ന് പോലും വിശ്വാസമില്ലാത്ത പദ്ധതിക്ക് വേണ്ടിയാണ് സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 57.84 കോടി രൂപ  മുടക്കിയത്. എന്തിന് വേണ്ടിയായിരുന്നു സർക്കാർ തിടുക്കം കാട്ടിയതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.  പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച 1221 ഹെക്ടർ ഭൂമിയുടെ ക്രയവിക്രയം അനിശ്ചിതത്വത്തിലാണ്. ചികിൽസയ്ക്കും വിവാഹ ചെലവിനും പഠനാവശ്യത്തിനുമായി ഭൂമി ബാങ്കുകളിൽ പണയം വെയ്ക്കാൻ പോലും കഴിയുന്നില്ല. ഭൂമി വിൽക്കാനും കഴിയുന്നില്ലെന്ന് റോജി ചൂണ്ടിക്കാട്ടി.  കേന്ദ്രാനുമതി ലഭിച്ച ശേഷമേ പണം ചെലവഴിക്കാവൂ എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന് പറഞ്ഞ് വീട്ടമ്മമാരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. അത് പിൻവലിക്കണമെന്നും റോജി ആവശ്യപ്പെട്ടു.
ഇതിന് മറുപടി നൽകിയ റവന്യൂ മന്ത്രി കെ. രാജൻ, മഞ്ഞക്കുറ്റികള്‍ വെറും അടയാളങ്ങള്‍ മാത്രമാണെന്നും അതിന്റെ പേരില്‍ വായ്പ എടുക്കുന്നതിനോ ക്രയവിക്രയം നടത്തുന്നതിനോ തടസമില്ലെന്നും അവകാശപ്പെട്ടു. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ യാതൊരുവിധ അവകാശവും സര്‍ക്കാരിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ഈ ഭൂമിയുടെ രേഖകള്‍ ഉടമയ്ക്ക് നല്‍കുന്നതിന് വിസമ്മതിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രാനുമതി ലഭിക്കുന്നതിന് മുമ്പ് ഇത്രയും വലിയ തുക ചെലവിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. തുക ചെലവഴിക്കാനായി റവന്യൂ വകുപ്പിന്റെ ഉത്തരവല്ല, പകരം ചില വകുപ്പുകളുടെ ഉത്തരവുകളാണ് പരിഗണിച്ചതെന്ന വിചിത്ര മറുപടിയും അദ്ദേഹം നൽകി.
ഇതിനിടെയാണ് മുഖ്യമന്ത്രി എഴുന്നേറ്റ് വെല്ലുവിളി മുഴക്കിയത്. ഭയാശങ്കകളുടെ അന്തരീക്ഷം സൃഷ്ടിച്ച് പദ്ധതിയെതന്നെ ആരംഭത്തിനു മുമ്പേ തുരങ്കം വയ്ക്കാനാണ് ചില വാർത്താ നിർമ്മിതികളിലൂടെ നടന്നുവരുന്നത്. സിൽവർലൈൻ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടില്ലാത്തതിനാൽ മറ്റ് പദ്ധതികളുടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തത്ക്കാലം പുനർവിന്യസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് പദ്ധതി നിർത്തിവച്ചിട്ടുണ്ട് എന്ന പ്രചരണത്തിനായി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണ്. പദ്ധതി പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും സാമൂഹികാഘാത പഠനങ്ങളുമായി ബന്ധപ്പെട്ട് ഏർപ്പെട്ട ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്തതു സംബന്ധിച്ചാണ് കേസുകൾ എടുത്തത്. ഇത് പിൻവലിക്കുന്ന കാര്യം ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറുപടിയെതുടർന്ന് സ്പീക്കർ എ.എൻ ഷംസീർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured