Featured
സില്‍വര്‍ലൈന്‍ പദ്ധതി: മുഖ്യമന്ത്രി സമാധാനം പറഞ്ഞേ
തീരുവെന്ന് കെ സുധാകരന്‍
കെ റെയില്‍ കോര്‍പറേഷന്റെ സില്‍വര്‍ലൈന്‍ പദ്ധതിയെ ഉപേക്ഷിച്ച് പുതിയ പദ്ധയിലേക്ക് സര്‍ക്കാര്‍ അതിവേഗം നീങ്ങുമ്പോള്‍ ഇതിനോടകം സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കര്‍ സ്ഥലത്തിനും ആയിരക്കണക്കിന് കേസുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശമായ പദ്ധതി രേഖ (ഡിപിആര്‍) ഇതുവരെ പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിവര്‍ഷം 13.49 കോടി രൂപ ശമ്പളം ഉള്‍പ്പെടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് 20.5 കോടി രൂപ നല്കി. 197 കിലോ മീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ 1.48 കോടി രൂപ ചെലവായി. സില്‍വര്‍ലൈന്‍ കൈപ്പുസ്തകം, സംസ്ഥാനവ്യാപകമായ പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ കൂടി കൂട്ടിയാല്‍ 57 കോടിയോളമാണ് ചെലവ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇതു താങ്ങാനാകുന്നതല്ല.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടാന്‍ തെരഞ്ഞെടുത്ത 955.13 ഹെക്ടര്‍ പ്രദേശത്തെ ആളുകളുടെ അവസ്ഥയാണ് പരിതാപകരം. 9000 പേരുടെ വീടുകളും കടകളുമാണ് പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇവയൊന്നും മറ്റൊരു കാര്യത്തിനും വിനിയോഗിക്കാനാകുന്നില്ല. ബാങ്ക് വായ്പ, വിവാഹം, വിദേശയാത്ര തുടങ്ങിയ പല കാര്യങ്ങളും മുടങ്ങുന്നു. അതിലേറെ കഷ്ടമാണ് കേസില്‍ കുടുങ്ങിയവരുടെ കാര്യം. 11 ജില്ലകളിലായി 250ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമരത്തിനിറങ്ങിയ ആയിരത്തിലേറെ പേരാണ് പോലീസ് സ്‌റ്റേഷനും കോടതിയും കയറിയിറങ്ങുന്നത്.
കെ റെയില്‍ നടപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി തത്ക്കാലം മരവിപ്പിച്ചെങ്കിലും ഇതില്‍ കുത്തിനിറച്ചിരിക്കുന്ന സിപിഎം നേതാക്കളുടെ ബന്ധുക്കള്‍ സര്‍ക്കാര്‍ ചെലവില്‍ തുടരുന്നു. ജോണ്‍ ബ്രിട്ടാസ് എന്ന സിപിഎം എംപിയുടെ ഭാര്യയാണ് കെ റെയില്‍ ജനറല്‍ മാനേജര്‍. സിപിഎം നേതാവ് ആനാവൂര്‍ നാഗപ്പിന്റെ ബന്ധു അനില്‍ കുമാറാണ് കമ്പനി സെക്രട്ടറി. കെ റെയില്‍ എംഡി അജിത് കുമാര്‍ വന്‍തുക നല്കി വാടകയ്ക്ക് എടുത്തിരിക്കുന്നത് സ്വന്തം ഭാര്യയുടെ വീടാണ്. കെ റെയിലില്‍ കുത്തി നിറച്ചിരിക്കുന്ന ജീവനക്കാരെല്ലാം തന്നെ സിപിഎമ്മുകാരെയാണ്.
തലയ്ക്കു വെളിവുള്ള സകലരും സില്‍വര്‍ലൈന്‍ പദ്ധതിയെ തുറന്നെതിര്‍ത്തിട്ടും വിദേശവായ്പയില്‍ ലഭിക്കുന്ന കമ്മീഷനില്‍ കണ്ണുംനട്ട് കേരളത്തെ ഒറ്റുകൊടുക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസും യുഡിഎഫും നാട്ടുകാരും തുറന്നെതിര്‍ത്തതുകൊണ്ടാണ്. അന്ന് സില്‍വര്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് എതിര്‍ത്ത ബിജെപിയാണ് പുതിയ പദ്ധതിയുടെ ചരടുവലിക്കുന്നത്. സംസ്ഥാനത്തിനു താങ്ങാനാവാത്ത ഒരു ലക്ഷം കോടി രൂപയുടെ ചെലവ്, വിദേശവായ്പയുടെ കാണാച്ചരടുകള്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളും പുതിയ പദ്ധതിയില്‍ പ്രത്യക്ഷത്തില്‍ കാണുന്നുണ്ട്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.
Featured
ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു
Featured
ഭൂമിയിൽ കാൽതൊട്ട് സുനിത വില്യംസും സംഘവും; 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശുഭാവസാനം

ന്യൂഡൽഹി : 9 മാസവും 14 ദിവസവും ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പടെ നാലു പേര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒപ്പം ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 2025 മാര്‍ച്ച് 18 ന് ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ടത്.17 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലില്‍ പതിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി കപ്പലിലേക്ക് മാറ്റി. തുടർന്ന് പേടകത്തിനുള്ളില്‍ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിച്ച് ഹെലികോപ്റ്ററില്‍ നാസ കേന്ദ്രത്തിലേക്ക് മാറ്റി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബഹിരാകാശ പേടകത്തിന്റെ താപനില 1650 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഈ സമയത്ത്, ബഹിരാകാശ പേടകവുമായുള്ള ബന്ധം ഏകദേശം 10 മിനിറ്റോളം നഷ്ടപ്പെടുകയും ആശയവിനിമയ തടസ്സപ്പെടുകയും ചെയ്തു.ഈ സമയത്ത്, കാപ്‌സ്യൂളില്‍ ഇരിക്കുന്ന ബഹിരാകാശയാത്രികര്‍ പുറത്തേക്ക് നോക്കുമ്പോള്‍, അവര്‍ ഒരു അഗ്‌നിഗോളത്തില്‍ ഇരിക്കുന്നതായി തോന്നും, എന്നാലും ഈ സമയത്ത് അവര്‍ക്ക് താപനില അനുഭവപ്പെടുന്നില്ല.
കാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോൾ അതിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 28000 കിലോമീറ്ററാണ്. ഈ വേഗതയില്‍ കാപ്‌സ്യൂള്‍ കടന്നുപോകുമ്പോൾ അത് അന്തരീക്ഷത്തില്‍ ഉരസും. ഈ സമയത്ത് ഘര്‍ഷണം കാരണം, കാപ്‌സ്യൂള്‍ ഏകദേശം 3500 ഫാരന്‍ഹീറ്റ് വരെ ചൂടാകുന്നു. അതായത്, അതിന്റെ താപനില വലിയ അളവില്‍ വര്‍ദ്ധിക്കുന്നു. കാപ്‌സ്യൂളിലെ ചില പ്രത്യേക ലോഹങ്ങള്‍ ചൂടില്‍ നിന്ന് അതിനെ സംരക്ഷിക്കും. ഈ സമയത്ത് കാപ്‌സ്യൂളിന്റെ സിഗ്‌നലും നഷ്ടപ്പെടും. നാസയുടെ അഭിപ്രായത്തില്‍, ഏകദേശം 7-10 മിനിറ്റ് നേരത്തേക്ക് കാപ്‌സ്യൂളിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടിരുന്നു.
2024 ജൂണ്‍ അഞ്ചിനാണ് വിമാന നിർമാണക്കമ്ബനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിയത്.സുനിതയും ബുച്ച് വില്‍മോറും എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങള്‍. പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലില്‍ സ്പേസ് എക്സിനെ നാസ ദൗത്യം കൈമാറുകയായിരുന്നു. കൂടാതെ, തിരിച്ചുവരവ് നീണ്ടതിനാല്‍ സുനിതയെയും വില്‍മോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാനും നാസ തീരുമാനിച്ചു.
Dubai
ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.
ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്
തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login