സിൽവർ ലൈൻ: സ്ഥലമേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കും

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായ സ്ഥലമെടുക്കൽ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുമുള്ള ആശങ്കകൾ നിലനിൽക്കുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി പഠിക്കാതെയാണ് പ്രചരണങ്ങൾ. പരിസ്ഥിതിക്ക് ഒരു കോട്ടവും ഈ പദ്ധതികൊണ്ട് ഉണ്ടാകുന്നില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയായാൽ പുറത്തു വി‌ടുമെന്നും മന്ത്രി പറഞ്ഞു.
 മലബാർ മേഖലയിൽ 100 മീറ്റർ വീതിയിൽ വരെ പദ്ധതിക്ക് സ്ഥലമെടുക്കുന്നതായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് ജനങ്ങളിൽ ആശങ്ക പടർത്താനാണ്. 20 മീറ്റർ വരെ മാത്രമാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ട്. പുതിയ സ്ഥലത്തേക്ക് നീട്ടുന്ന കാര്യം ഭാവിയിൽ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Related posts

Leave a Comment