അശ്ലീല വീഡിയോ നിർമാണ കേസ് : ബോളിവുഡ് താരം ശില്പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു .

മുംബൈ:അശ്ലീല വീഡിയോ നിർമാണ കേസിൽ പ്രതിയായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്പ ഷെട്ടിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു . മുംബൈ ക്രൈം ബ്രാഞ്ച് സംഘം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് മടങ്ങിയത് . ജുഹുവിലെ ശിൽപയുടെ ബംഗ്ലാവിൽ വെച്ചായിരുന്നു ചോദ്യം ചെയ്തത് . ശിൽപയുടെ വിശദമായ മൊഴി രേഖപ്പെടുത്തി എന്നാണ് വിവരം .അശ്ലീല വീഡിയോ നിർമാണത്തിൽ ശില്പക്കും പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും ചോദിച്ചത് .

അന്വേഷണത്തിന്റെ ഭാഗമായി ശിൽപയുടെ ലാപ്ടോപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു . കേസിൽ തനിക്ക് പങ്കില്ലെന്നാണ് ശില്പ പോലീസിനോട് പറഞ്ഞത് . അതേസമയം രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാപനമായ വിയാൻ ഇൻഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശിൽപ ഈ സ്ഥാനം രാജിവെച്ചുവെന്ന വാർത്ത പുറത്തുവന്നു. രാജി വയ്ക്കാനുള്ള കാരണവും പൊലീസ് ചോദിച്ചെന്നാണ് റിപോർടുകൾ. രാജ് കുന്ദ്ര അശ്ലീല വീഡിയോകൾ വിറ്റുവെന്ന് പറയുന്ന ആപുകളിൽ നിന്നുള്ള വരുമാനം ശിൽപയുടെ അകൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച്‌ വരുകയാണ്.

Related posts

Leave a Comment