കോടികളുടെ തട്ടിപ്പ് ; ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മയ്ക്കും എതിരെ കേസ് .

മുംബൈ: ഉത്തർപ്രദേശിൽ ഫിറ്റ്‌നെസ് വെൽനസ് സെന്ററിന്റെ ബ്രാഞ്ച് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടുപേരിൽ നിന്ന് കോടികൾ തട്ടിയെന്ന പേരിൽ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മ സുനന്ദയ്ക്കും എതിരെ കേസ് .നീലച്ചിത്ര നിർമ്മാണ കേസിൽ ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെയാണ് ഇപ്പോൾ നടി ശിൽപ ഷെട്ടിക്ക് എതിരെ തട്ടിപ്പിന് യു.പി .പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .ഉത്തർപ്രദേശിൽ നിന്നുള്ള പൊലീസ് സംഘം ശിൽപയെ ചോദ്യം ചെയ്യാനായി മുംബൈയിൽ എത്തിയേക്കുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

ഹസ്രത് ഗഞ്ച്, വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിഭൂതി ഖണ്ഡ് പൊലീസ് സ്റ്റേഷനിൽ ജ്യോത്സന ചൗഹാൻ എന്ന സ്ത്രീയും ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനിൽ രോഹിത് വീർ എന്നയാളുമാണ് പരാതി നൽകിയത്. ചോദ്യം ചെയ്യലിന് വേണ്ടി രണ്ട് പൊലീസ് സ്റ്റേഷനിൽ നിന്നും ശിൽപ ഷെട്ടിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ലോസിസ് വെൽനെസ് സെന്റർ എന്ന സ്ഥാപനത്തിന്റെ ചെയർ പേഴ്‌സണാണ് ശിൽപ. അമ്മ സുനന്ദ ഇതിന്റെ ഡയറക്ടറും.

Related posts

Leave a Comment