മഹാശിലായുഗ കാലത്തെ നന്നാങ്ങാടികള്‍ കണ്ടെത്തി


മങ്കട: അരിപ്ര ഇല്ലത്തുപറമ്പില്‍ രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കുന്ന നന്നാ ങ്ങാടികള്‍ കണ്ടെത്തി, ക്രിസ്തുവിന് മുമ്പ് ആയിരത്തിലധികം വര്‍ഷം ജീവിച്ചിരുന്ന മഹാ ശിലായുഗത്തിലെ മനുഷ്യര്‍ മരണപ്പെട്ടവരെ അടക്കം ചെയ്യാനുപയേഗിച്ചിരുന്ന മണ്ണില്‍ തീര്‍ത്തവലിയ കുടങ്ങള്‍ ആണ് നന്നാങ്ങാടികള്‍ എന്ന് വിശ്വസിക്കുന്നത്. അരിപ്രയിലെ ഒരു കുടുബത്തിന്റെ കൈവശമുള്ള ഭൂമിയില്‍ കൃഷി ആവശ്യത്തിന് ജെ സി ബി ഉപയോഗിച്ച ഭൂമി പാകപ്പെടുത്തുമ്പോഴാണ് ഈ ചരിത്ര ശേഷിപ്പ് കണ്ടെത്തിയത്, എന്നാല്‍ സന്ദര്‍ശകരുടെ ആദിക്യം ഭയന്ന് ഭൂഉടമകള്‍ പിന്നീട് ഇവ വീണ്ടും മണ്ണിട്ട് മൂടിയതിനാല്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്കും പഠിതാക്കള്‍ക്കും ഇവയെ കുറിച്ച് പഠനം നടത്താന്‍ കഴിഞ്ഞിട്ടില്ല

Related posts

Leave a Comment