Connect with us
48 birthday
top banner (1)

Featured

മിന്നൽ പ്രളയത്തിൽ നടുങ്ങി സിക്കിം; 10 മരണം, 43 പേരെ കാണാതായി

Avatar

Published

on

ഗാങ്ടോക്: മിന്നൽ പ്രളയത്തിൽ നടുങ്ങി വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിം. മഴക്കെടുതിയിൽ 10 മരണം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രളയത്തിൽ സൈനികര്‍ ഉള്‍പ്പടെ 43 പേരെ കാണാതായെന്ന് സർക്കാർ സ്ഥിരീകരിച്ചു. പ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മലയാളികൾ അടക്കം രണ്ടായിരം പേർ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

മേഘവിസ്ഫോടനത്തിത്തുടർന്ന് കുതിച്ചെത്തിയ പ്രളയജലത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് സിക്കിം. രണ്ട് ദിവസമായി പെയ്ത മഴയ്ക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്ഫോടനമാണ് വടക്കൻ സിക്കിമിൽ ലാചെൻ താഴ്വരയിൽ സ്ഥിതി സങ്കീർണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയർന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിന് സമീപം നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതായും കരസേന വ്യക്തമാക്കി. കാണാതായവര്‍ക്കുള്ള തെരച്ചിൽ തുടരുകയാണ്.

Advertisement
inner ad

താഴ്ന്ന പ്രദേശങ്ങളായ സാങ്‌കലാങ്, ബ്രിങ്ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളിൽ തകർന്നു. ചുങ്താങ് എൻഎച്ച്പിസി അണക്കെട്ടും പാലവും ഒലിച്ചുപോയി. വിവിധ സ്ഥലങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകൾ മാറണമെന്ന് സിക്കിം സർക്കാര്‍ ജനങ്ങൾക്ക് നിര്‍ദേശം നൽകി

Advertisement
inner ad

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured